Connect with us

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: മലയാളഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതു സംബന്ധിച്ചുള്ള ശുപാര്‍ശ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം മന്ത്രിസഭക്ക് കൈമാറി. മലയാളത്തിന് േ്രശഷ്ഠഭാഷാ പദവി നല്‍കുന്നതിന് കഴിഞ്ഞ ഡിസംബര്‍ 19ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ വിദഗ്ധ സമിതി അംഗീകാരം നല്‍കിയിരുന്നു. ഈ സമിതിയുടെ ശുപാര്‍ശയാണ് ഇപ്പോള്‍ കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. നേരത്തെ മലയാളത്തിന്റെ ഈ ആവശ്യം സാംസ്‌കാരിക മന്ത്രാലയം തള്ളിയിരുന്നു. എന്നാല്‍ മലയാളഭാഷയെയും അതിന്റെ സംഭാവനകളെയും പറ്റി കേരളം പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് അനുകൂലമായ തീരുമാനം ഉണ്ടായത്.

Latest