Connect with us

Ongoing News

പ്രഥമ എസ് സി-എസ് ടി കോടതി മഞ്ചേരിയില്‍ ആരംഭിച്ചു

Published

|

Last Updated

മഞ്ചേരി: കേരളത്തിലെ പ്രഥമ എസ് സി-എസ് ടി കോടതി മഞ്ചേരിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്ക് ഉടന്‍ നീതി നടപ്പിലാക്കുന്നതിന് ജുഡീഷ്യറി പ്രതിജ്ഞാ ബദ്ധമാണെന്ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞു. രാവിലെ 10 മണിക്ക് മഞ്ചേരി ജില്ല കോടതി പരിസരത്ത് നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജ് തോമസ് പി ജോസഫ് അധ്യക്ഷത വഹിച്ചു. മന്ത്രി എപി അനില്‍കുമാര്‍, എം ഉമ്മര്‍ എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം പി എം ഇസ്ഹാഖ് കുരിക്കള്‍, ജില്ല സെഷന്‍സ് ജഡ്ജി പി കെ ഹനീഫ, കലക്ടര്‍ എം സി മോഹന്‍ദാസ്, ജൂനിയര്‍ സൂപ്രണ്ട് കെ കൃഷ്ണകുമാര്‍, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. സി ശ്രീധരന്‍ നായര്‍, പി ഡബ്ല്യു ഡി ബില്‍ഡിംഗ് എക്‌സി. എന്‍ജിനിയര്‍ കെ കെ അബ്ദുസ്സലാം, കെ എസ് ഇ ബി ഡെ. ചീഫ് എന്‍ജിനിയര്‍ ടി ആര്‍ സുരേഷ്, , ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുസ്സത്താര്‍ തലാപ്പില്‍ പ്രസംഗിച്ചു. ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമ കേസുകള്‍ വിചാരണ ചെയ്യുന്നതിനു വേണ്ടിയാണ് കോടതി സ്ഥാപിച്ചത്.