Connect with us

Business

വിദ്യാര്‍ഥികള്‍ക്ക് യു പി സര്‍ക്കാറിന്റെ വാര്‍ഷിക സമ്മാനം ലാപ്‌ടോപ്പ്‌

Published

|

Last Updated

ലക്‌നോ: യു പിയിലെ അഖിലേഷ് യാദവ് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കിക്കൊണ്ടായിരിക്കും ആഘോഷിക്കുക. വാര്‍ഷികാഘോഷ പരിപാടികള്‍ അടുത്ത മാസം 10 നും 15നും ഇടയിലാണ് നടക്കുക. ഇതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തന്നെ ലാപ്‌ടോപ്പ് സമ്മാനിക്കാനാണ് പരിപാടിയിടുന്നത്. കഴിഞ്ഞ വര്‍ഷം ഇന്റര്‍മീഡിയേറ്റ് പാസ്സായവര്‍ക്കാണ് ലാപ്‌ടോപ്പ് ലഭിക്കുക.
ലക്‌നോ, മെയിന്‍പുരി ജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 10,000 വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ ലാപ്‌ടോപ്പ് നല്‍കും. 2800 കോടിയാണ് ലാപ്‌ടോപ്പ് പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ളത്. ലാപ്‌ടോപ്പിന് മുകളില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും എസ് പി മേധാവി മുലായം സിംഗ് യാദവിന്റെയും സ്റ്റിക്കര്‍ പതിച്ചിരിക്കും. ലാപ്‌ടോപ്പിനൊപ്പം സ്വതന്ത്ര ഓപറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവും വിന്‍ഡോസ് 7 ഹോം ബേസികും നല്‍കും. ബ്രിട്ടീഷ് കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്ത “ഹൗ ടു ലേണ്‍ ഇംഗ്ലീഷ”് എന്ന പ്രത്യേക സോഫ്റ്റ് വെയറും സമ്മാനിക്കും. വിവിധ ബോര്‍ഡുകളുടെ എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാ മാതൃകാ ചോദ്യപേപ്പറുകള്‍ ലാപ്‌ടോപ്പിനൊപ്പം നല്‍കും.

Latest