Connect with us

Wayanad

പള്‍സ് പോളിയോ

Published

|

Last Updated

തരുവണ: രണ്ടാംഘട്ട പള്‍സ്‌പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ അഞ്ച് വയസിന് താഴെയുള്ള 65775 കുട്ടികള്‍ക്ക് 869 ബൂത്തുകളിലായി 2384 പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ പോളിയോതുള്ളിമരുന്ന് നല്‍കും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ജില്ലാ അതിര്‍ത്തി, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ 21 ട്രാന്‍ സിസ്റ്റ് ബൂത്തുകളും യാത്രാവേളയില്‍ കുട്ടികള്‍ക്ക് വേക്‌സിന്‍ നല്‍കുന്നതിനുള്ള 14 മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ ടൗണില്‍ സബ്കലക്ടര്‍ വീണ എന്‍ മാധവന്‍ നിര്‍വഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ആലിഹാജി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ്ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും.

Latest