Connect with us

Kerala

ജെ. സി. ഡാനിയലിനെതിരെ കരുണാകരനും മലയാറ്റൂരും പ്രവര്‍ത്തിച്ചെന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ശബ്ദരേഖ

Published

|

Last Updated

കമലിന്റെ സെല്ലുലോയ്ഡ് എന്ന് സിനിമക്കെതിരെ കെ. മുരളീധരന്‍ ഉണ്ടാക്കിയ വിവാദം വഴിത്തിരിവില്‍. മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയലിനെ അംഗീകരിക്കാന്‍ കെ. കരുണാകരനും മലയാറ്റൂര്‍ രാമകൃഷ്ണനും വിസമ്മതിച്ചു എന്ന് വ്യക്തമാക്കുന്ന ചലചിത്ര ചരിത്രകാരന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ സംഭാഷണം പുറത്ത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ആകാശവാണിയോട് അദ്ദേഹം ഇക്കാര്യം സംസാരിച്ചതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. മലയാള സിനിമയുടെ പിതാവായി ഒരു ക്രിസ്ത്യാനി വരുന്നതില്‍ രണ്ടുപേര്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായി ചേലങ്ങാട്ട് പറയുന്നു. ബാലന്‍ എന്ന സിനിമയുടെ സ്രഷ്ടാവ് പി. ആര്‍. സുന്ദരം മലയാള സിനിമയുടെ പിതാവായി രേഖപ്പെടുത്തപ്പെടാനും ഇവര്‍ ശ്രമിച്ചെന്നും ചേലങ്ങാടന്‍ തന്റെ സംഭാഷണത്തില്‍ പറയുന്നു