Connect with us

National

ഇ-ടിക്കറ്റ് സംവിധാനം മെച്ചപ്പെടുത്തും; പവന്‍കുമാര്‍ ബന്‍സല്‍

Published

|

Last Updated

ന്യൂഡല്‍ഹി; റെയില്‍വേയില്‍ ആധുനികവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇ-ടിക്കറ്റ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു.ഇ-ടിക്കറ്റ് എടുക്കാന്‍ പുലര്‍ച്ചെ 12.30 മുതല്‍ രാത്രി 11.30വരെ സൗകര്യം ഏര്‍പ്പെടുത്തും. ഒരേ സമയം ഒരു ലക്ഷം ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാനും മിനുട്ടില്‍ 7260 ബുക്ക് ചെയ്യാനും കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. ട്രൈനുകളില്‍ ഇന്റര്‍നെറ്റിനായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്നുംറെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു.ഇ-ടിക്കറ്റ് മൊബൈല്‍വഴി ബുക്ക് ചെയ്യാനുള്ള സൗകര്യംഏര്‍പ്പെടുത്തുമെന്നും റെയില്‍വേമന്ത്രി പറഞ്ഞു.

Latest