Connect with us

National

ഹെലികോപ്റ്റര്‍ ഇടപാട്: രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതി ആരോപണ വിധേയമായ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. ഈ പ്രശ്‌നത്തില്‍ ഉടനടി ചര്‍ച്ച വേണമെന്ന ബി ജെ പി അംഗങ്ങളുടെ ആവശ്യത്തിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമായത്.
ശൂന്യവേളയില്‍ ബി ജെ പിയിലെ പ്രകാശ് ജാവ്‌ദേക്കറാണ് പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. “രാജ്യത്തെയാകെ കൊള്ളയടിച്ചിരിക്കുന്നു. ഇത്തരം കഥകളാണ് ഓരോ ദിവസവും വായിക്കുന്നത്. 400 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇത് നാണക്കേടാണ്. ഇത് രാജ്യത്തിന്റെ അഭിമാന പ്രശ്‌നമാണ്..” ജാവ്ദേക്കര്‍ പറഞ്ഞു. ബുധനാഴ്ച തന്നെ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റിലിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ളതിനാല്‍ അടുത്ത ആഴ്ച ചര്‍ച്ചയാകാമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍ദേശിച്ചതായി മന്ത്രി ശുക്ല അറിയിച്ചെങ്കിലും ബി ജെ പി അംഗങ്ങള്‍ ഉടനടി ചര്‍ച്ച വേണമെന്ന നിലപാടില്‍ ഉറച്ചു നിന്നു.
തുടര്‍ന്ന് പ്രതിരോധമന്ത്രി ആന്റണിയുമായി ചര്‍ച്ച നടത്തിയ ശുക്ല ബുധനാഴ്ച ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയായിരുന്നു.

Latest