Connect with us

Kottayam

ബാര്‍ ലൈസന്‍സ്: തദ്ദേശ സ്ഥാപനങ്ങളില്‍ ഞെട്ടിക്കുന്ന അഴിമതി - മന്ത്രി ബാബു

Published

|

Last Updated

തൊടുപുഴ: ബാറുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് ഗുണം ചെയ്തില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. തൊടുപുഴ മൗര്യാ ഗാര്‍ഡന്‍സില്‍ എക്‌സൈസ് വകുപ്പും തിരുവനന്തപുരം മാജിക് അക്കാദമിയും സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള പ്രോജക്ട് കാന്റില്‍ ലൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബാര്‍ലൈസന്‍സിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതിയാണ്. അഴിമതി സാര്‍വത്രികമാക്കാന്‍ മാത്രമാണ് ഇതിലൂടെ കഴിഞ്ഞത്. ബാറുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും അഴിമതി കുറക്കുന്നതിനും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ലഭിച്ച ഈ അധികാരം പ്രയോജനപ്പെടുമെന്നാണ് കരുതിയത്. ഗാന്ധിജിയോടല്ല, മറിച്ച് ഗാന്ധിത്തലയുള്ള നോട്ടുകളോടാണ് ഭരണക്കാര്‍ക്ക് താത്പര്യം.കോടികളുടെ അഴിമതിയാണ് ബാര്‍ ലൈസന്‍സുകള്‍ക്ക് പിന്നില്‍. ഈ കച്ചവടം നിയന്ത്രിക്കാനുള്ള ആത്മാര്‍ഥ ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ കോടതി , സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ ചിറകരിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.