Connect with us

Thiruvananthapuram

ഗ്യാസ് ഏജന്‍സികളില്‍ മിന്നല്‍ പരിശോധന: വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി പാചകവാതക വിതരണ ഏജന്‍സികളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഗ്യാസ് സിലിന്‍ഡര്‍ വിതരണത്തിലെ അപാകങ്ങള്‍, റഗുലേറ്ററുകളുടെ സ്റ്റോക്കിലുള്ള വ്യത്യാസം തുടങ്ങി നിരവധി ക്രമക്കേടുകളാണ് സംഘം കണ്ടെത്തിയത്. ഇടുക്കിയിലെ വ്യാജ റീഫില്ലിംഗ് കേന്ദ്രത്തില്‍ നിന്നും 19 സിലിന്‍ഡറുകളാണ് പിടിച്ചെടുത്തത്.
രാവിലെ 7.30ന് ആരംഭിച്ച റെയ്ഡില്‍ 69 സപ്ലൈ ഓഫീസുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എല്‍ പി ജി സിലിന്‍ഡര്‍ വിതരണവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നത്. ക്രമക്കേടുകള്‍ കണ്ടെത്തിയ ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ശ്യാം ജഗന്നാഥന്റെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് കെ രാധാകൃഷ്ണനായിരുന്നു പരിശോധനയുടെ ചുമതല. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം ജില്ല ഒഴികെ എല്ലാ ജില്ലകളിലും മിന്നല്‍ പരിശോധന നടന്നു.

Latest