Connect with us

Kozhikode

ഒറ്റ നോട്ടത്തില്‍

Published

|

Last Updated

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ഓണ്‍ലൈനായി; ഇനി ഹിയറിംഗിന് ഹാജരാകേണ്ടതില്ല
വടകര: വോട്ടര്‍ പട്ടികയുടെ തുടര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് കൂടുതല്‍ ലളിതവും പൊതുജന സൗഹാര്‍ദ്ദവും ആക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍ വരുത്തല്‍, പേര് നീക്കം ചെയ്യല്‍ തുടങ്ങിയ എല്ലാ അപേക്ഷകളും ഇന്ന് മുതല്‍ ഓണ്‍ലൈന്‍ രീതിയില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ആയ അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ യാതൊരു സൗകര്യമില്ലാത്തവരുടെ അപേക്ഷകള്‍ താലൂക്ക് ഓഫീസുകളില്‍ സ്വീകരിച്ച് തത്സമയം തന്നെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ നമ്പര്‍ അപേക്ഷകന് നല്‍കണം. അപേക്ഷകള്‍ എഴുതി വാങ്ങേണ്ടതില്ല. ഓരോ ആഴ്ചയും ലഭിക്കുന്ന അപേക്ഷകളുടെ പ്രിന്റ് ഔട്ട് ഇ ആര്‍ ഒ ബി എല്‍ ഒ മാര്‍ക്ക് അന്വേഷണത്തിന് നല്‍കേണ്ടതാണ്.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍നിന്നും റിപ്പോര്‍ട്ട് വാങ്ങി പെട്ടെന്ന് തന്നെ അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടതാണെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ ഇനിമുതല്‍ ഹിയറിംഗിനായി താലൂക്ക് ഓഫീസില്‍ എത്തിച്ചേരേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.’’

കാര്‍ഷിക പഠനക്ലാസ്
കൊയിലാണ്ടി: കൊയിലാണ്ടി അഗ്രികള്‍ച്ചറിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് ഡെവലപ്‌മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കാര്‍ഷിക പഠനക്ലാസ് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ പി പ്രേമജ ഉദ്ഘാടനം ചെയ്തു.
കെ കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഡോ. സി നാരായണന്‍ കുട്ടി ക്ലാസെടുത്തു. എ വി അനില്‍കുമാര്‍, എന്‍ ബാലകൃഷ്ണന്‍, ടി ഖാദര്‍, കിണറ്റിന്‍ര രാജന്‍, സി പി മോഹനന്‍, അഡ്വ. എം സതീഷ് പ്രസംഗിച്ചു.

വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനം
കുറ്റിയാടി: ജനമൈത്രീ പോലീസ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കുറ്റിയാടി ഗവ. ഹൈസ്‌കൂളിലെ 50 വിദ്യാര്‍ഥിനികള്‍ക്ക് ആവിഷ്‌കരിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കരാട്ടെ പരിശീലനം കോഴിക്കോട് റൂറല്‍ എസ് പി ടി കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ നഫീസ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ വോളിബോള്‍ ടീം അംഗം എം സുജാത, മഞ്ച് സ്റ്റാര്‍ സിംഗര്‍ വിജയി ശ്വേതാ അശോക്, ജൂഡോ ജില്ലാ സ്വര്‍ണമെഡല്‍ വിജയി റാഹിമ, ഫര്‍ഹത്ത് സുരയ്യ, എം പി മുസിന എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഡി വൈ എസ് പി അഡ്മിനിസ്‌ട്രേഷന്‍ വി കെ സനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗൗരി, സി ഐ ബെന്നി, വാര്‍ഡ് അംഗം കെ പി ചന്ദ്രി, കുറ്റിയാടി ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഇ പി ഹംസ, കെ മൊയ്തു, സുബൈദ് തെരുവത്ത് പ്രസംഗിച്ചു. നാദാപുരം ഡി വൈ എസ് പി. പി സുരേന്ദ്രന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ എസ് ഹര്‍ഷന്‍ നന്ദിയും പറഞ്ഞു.

റോഡ് ഉദ്ഘാടനം ചെയ്തു
നാദാപുരം: തൂണേരി പഞ്ചായത്ത് ഏഴ് ലക്ഷം രൂപ ചെലവില്‍ മുടവന്തേരി 15-ാം വാര്‍ഡില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ മാരാന്റവിട മുക്ക് – സബ് സെന്റര്‍ റോഡ് പ്രസിഡന്റ് എന്‍ കെ സാറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി കെ സുജാതടീച്ചര്‍ അധ്യക്ഷത വഹിച്ചു. വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, പി കെ അബൂബക്കര്‍ ഹാജി, കെ എം സമീര്‍, വത്സല മലുവശ്ശേരി, സി അബ്ദുര്‍ഹമീദ്, പി എം നാണു, ഇ വി മുഹമ്മദ്, റാഷീദ്, സാബിര്‍ ടി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest