Connect with us

International

ബനഡിക്റ്റ് പതിനാറാമന് കര്‍ദിനാളിന്റെ വിമര്‍ശം

Published

|

Last Updated

സിഡ്‌നി: സ്ഥാനമൊഴിഞ്ഞ മാര്‍പാപ്പ ബനഡിക്റ്റ് പതിനാറാമന് ആസ്‌ത്രേലിയയിലെ മുതിര്‍ന്ന കര്‍ദിനാല്‍ ജോര്‍ജ് പെല്ലിന്റെ വിമര്‍ശം. ബനഡിക്റ്റിന്റെ സ്ഥാനത്യാഗം അദ്ദേഹത്തിന്റെ ഭരണപാടവത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പെല്‍ ചൂണ്ടിക്കാട്ടി. പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ ആസ്‌ത്രേലിയയില്‍ നിന്നുള്ള പ്രതിനിധിയാണ് ജോര്‍ജ് പെല്‍. വത്തിക്കാനില്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയായുള്ള തന്റെ അവസാന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെയാണ് പെല്‍ വിമര്‍ശവുമായി രംഗത്തെത്തിയത്.
ബനഡിക്റ്റ് മഹാനായ ഗുരുനാഥനാണെന്ന് പറഞ്ഞ പെല്‍, ഭരണപാടവം അദ്ദേഹത്തിന് ഒട്ടുമില്ലെന്ന് അഭിപ്രായപ്പെട്ടു. സഭയെ നയിക്കാന്‍ പ്രാപ്തനായ ഒരാളെ തിരഞ്ഞെടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ആസ്‌ത്രേലിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. സഭയുടെ പ്രധാന രേഖകള്‍ ബെനഡിക്റ്റ് പതിനാറാമന്റെ പാചകക്കാരന്‍ പുറത്താക്കിയ സംഭവവുമായി ഈ രാജിക്ക് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ക്ലേവ് കഴിയുന്നതോടെ അതെല്ലാം എളുപ്പത്തില്‍ കണ്ടെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയുടെ ഉപജാപക സംഘത്തിലുണ്ടായ ചേരിതിരിവാണ് രേഖകളുടെ പുറത്താകലിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.