Connect with us

Ongoing News

കറാച്ചിയില്‍ സ്‌ഫോടനം; 45 മരണം

Published

|

Last Updated

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശിയാ മുസ്ലിംകള്‍ കൂടുതലായി താമസിക്കുന്ന അബ്ബാസ് ടൗണിലാണ് സ്‌ഫോടനം നടന്നത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് കറാച്ചി നഗരം പുകയില്‍ മുങ്ങി. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ചാവേര്‍ ആക്രമണമാണോ നടന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികള്‍ വാഹനങ്ങളുടെ ഹൈഡ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു നല്‍കിയതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest