Connect with us

International

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 15 മരണം

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാളില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് പതിനഞ്ച് പേര്‍ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ നേപ്പാളിലെ പല്‍പ ജില്ലയിലെ ചിദാപാനി ഗ്രാമത്തിലാണ് അപകടം നടന്നത്. ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ വധുവിന് പരുക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.