Connect with us

National

ഫസല്‍ വധം: കാരായിമാരുടെ ജാമ്യാപേക്ഷ നാലാഴ്ചത്തേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി പി എം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി ഒരു മാസത്തേക്ക് നീട്ടി. തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ നാലാഴ്ച സമയം വേണമെന്ന സി ബി ഐയുടെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ കെ പട്‌നായിക്, സുധാന്‍ശു ജ്യോതി മുഖോപാധ്യായ എന്നിവരടങ്ങിയ ബഞ്ച് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അഡ്വ. മുക്തി ചൗധരി മുഖേനെ ഫസലിന്റെ ഭാര്യ മറിയു നല്‍കിയ അപേക്ഷയും കോടതി അംഗീകരിച്ചു. ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനാ കുറ്റമാണ് കാരായിമാര്‍ക്കെതിരെ സി ബി ഐ ചുമത്തിയിട്ടുള്ളത്.

Latest