Connect with us

Kasargod

കെ എം ചന്ദ്രശേഖര്‍ സി പി എസ് ആര്‍ ചെയര്‍മാന്‍

Published

|

Last Updated

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലാ അന്തര്‍ദേശീയ പഠന വിഭാഗത്തിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ പോളിസി സയന്‍സസ് ആന്‍ഡ് റീജ്യനല്‍ പ്ലാനിംഗിന്റെ (സി പി എസ് ആര്‍) ചെയര്‍മാനായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖറിനെ നോമിനേറ്റ് ചെയ്തു. ഭരണരംഗത്ത് മികവ് തെളിയിച്ച ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാറില്‍ കാബിനറ്റ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ലോക വ്യാപാര സംഘടനയിലെ ഇന്ത്യന്‍ അംബാസഡര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്ന നിലയില്‍ പന്ത്രണ്ടാം പദ്ധതിക്കാലത്ത് കൃഷി, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങിയ ഉത്പാദന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയതും അടിസ്ഥാന സൗകര്യ വികസനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിയതും അദ്ദേഹത്തിന്റെ സംഭാവനകളാണ്.
കേരളത്തില്‍ വടക്കന്‍ ജില്ലകളിലെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് സെന്റര്‍ ഫോര്‍ പോളിസി സയന്‍സസ് ആന്‍ഡ് റീജ്യനല്‍ പ്ലാനിംഗ് (സി പി എസ് ആര്‍) കേന്ദ്ര സര്‍വകലാശാലയില്‍ സ്ഥാപിച്ചത്.
സംസ്ഥാനത്തെ പൊതുവായും വടക്കന്‍ ജില്ലകളെ പ്രത്യേകമായും ബാധിക്കുന്ന വിഷയങ്ങളില്‍ പഠനം നടത്തി കണ്ടെത്തലുകള്‍ നയരൂപകര്‍ത്താക്കള്‍ക്കും ആസൂത്രണ ബോര്‍ഡിനും നല്‍കുന്ന ഗവേഷണകേന്ദ്രമായിട്ടായിരിക്കും സി പി എസ് ആര്‍ പ്രവര്‍ത്തിക്കുക.

Latest