Connect with us

International

പാക് പ്രധാനമന്ത്രി അജ്മീര്‍ സന്ദര്‍ശനത്തിന് ശനിയാഴ്ചയെത്തും

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫ് ശനിയാഴ്ച ഇന്ത്യയിലെത്തും. അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് അദ്ദേഹം വരുന്നത്. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പാക് പ്രധാനമന്ത്രിയെന്ന നിലയില്‍ രാജാ പര്‍വേസ് അശ്‌റഫിന്റെ അവസാന വിദേശ സന്ദര്‍ശനമായേക്കും ഇത്. മാര്‍ച്ച് 16ന് പാക് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുകയാണ്. എന്നാല്‍, ഇന്ത്യന്‍ നേതാക്കളുമായോ പ്രതിനിധികളുമായോ കൂടിക്കാഴ്ചകളോ ചര്‍ച്ചകളോ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിലില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദര്‍ഗാ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. പത്ത് ലക്ഷം ഡോളര്‍ അദ്ദേഹം ദര്‍ഗക്ക് സംഭാവന നല്‍കുകയും ചെയ്തു. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി സര്‍ദാരി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

 

---- facebook comment plugin here -----

Latest