Connect with us

Malappuram

നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ രണ്ടാമത് ഉറൂസ് ഇന്ന് തുടങ്ങും

Published

|

Last Updated

മഞ്ചേരി;ജ്ഞാന തൃഷ്ണയുടെ വിടര്‍ന്ന നയനങ്ങളുമായി മതത്തിന് കാവല്‍ നിന്നു ചരിത്രത്തിന്റെ ഭാഗമായ ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ രണ്ടാമത് ഉറൂസ് മുബാറക് ഇന്ന് തുടങ്ങും. മുസ്‌ലിം നവോത്ഥാനത്തിന് ദിശ നിര്‍ണയിച്ച ഉസ്താദിന്റെ ചലനങ്ങളോരോന്നും ലോകത്തിന് പഠനവും വഴിതെളിച്ചവയുമാണ്. പണ്ഡിത കുടുംബങ്ങളായ മര്‍ഹൂം മുസ്‌ലിയാരകത്ത് അഹമ്മദ് മുസ്‌ലിയാര്‍ കോട്ടക്കുത്ത് മറിയം ദമ്പതികളുടെ പുത്രനായി 1939ല്‍ നെല്ലിക്കുത്ത് ജനിച്ചു. ഗുരുവര്യന്മാരും ആത്മജ്ഞാനികളുമായ കുഞ്ഞസ്സന്‍ഹാജി, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ഓവുങ്ങല്‍ അബ്ദുഷര്‍റഹ്മാന്‍ മുസ്‌ലിയാര്‍ മഞ്ചേരി, കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കുട്ടി മുസ്‌ലിയാര്‍ ഫസ്ഫരി, അല്ലാമ ഇബ്‌റാഹീം ബല്‍യാവി, സയ്യിദ് ഫഖ്ര്‍ അഹമ്മദ് എന്നീ പ്രശസ്ത പണ്ഡിതരില്‍ നിന്ന് വിദ്യനേടി. അരിമ്പ്ര, നെല്ലിക്കുത്ത്, പുല്ലാര, കാവനൂര്‍, തവരാപറമ്പ്, പൊടിയാട് ദര്‍സുകളിലും നന്തി ദാറുസ്സലാം, കാരന്തൂര്‍ മര്‍കസുസ്സഖാഫിത്തി സ്സുന്നിയ്യ അറബിക് കോളജുകളിലുമായി അര നൂറ്റാണ്ട് കാലം ദര്‍സ് നടത്തി. ഹദീസ് ഗ്രന്ഥമായ മിശ്കാത്തിന്റെ വ്യാഖ്യാനം-മിര്‍ആത്ത്-എട്ട് വാള്യം, അഖീദത്തുസ്സുന്,ന ഫിഖ്ഹുസ്സുന്ന, ഹാശിയ തശ്‌രീഹുല്‍ മന്‍ത്വിഖ്, തഖ്‌രീര്‍ മുല്ലാഹസന്‍, ഹാശിയ രിസാലതുല്‍ മാറദീന എന്നീ അറബി ഗ്രന്ഥങ്ങള്‍ക്ക് പുറമെ 25ല്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ചു. സുന്നി വോയ്‌സ് ചീഫ് എഡിറ്ററായി 15 വര്‍ഷം പ്രവര്‍ത്തിച്ചരുന്ന ഉസ്താദിനെ തേടി നിരവധി പുരസ്‌കാരങ്ങള്‍തേടിയെത്തി. ജില്ലാ സമസ്ത മുശാവറ, വൈസ് പ്രസിഡന്റ്, കേന്ദ്ര മുശാവറ അംഗം, അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ അംഗം, ജില്ലാ സംയുക്ത ഖാസി, കാരന്തൂര്‍ മര്‍കസ് വൈസ് പ്രിന്‍സിപ്പല്‍, മഞ്ചേരി ജാമിഅ ഹികമിയ്യ പ്രസിഡന്റ്, മേലാറ്റൂര്‍ ഇസ്‌ലാമിക് അക്കാഡമി പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘനകളുടെയും സാരഥ്യം വഹിച്ചു.റബീഉല്‍ ആഖിര്‍ 29ന് 2011 ഏപ്രില്‍ മൂന്നിന് അന്ത്യയാത്രയായി. ഉറൂസ് നാളെ സമാപിക്കും.