Connect with us

Ongoing News

നാലായിരം വര്‍ഷങ്ങള്‍ക്കിടെ ആഗോള താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍

Published

|

Last Updated

ന്യൂയോര്‍ക്: ആഗോള താപനില 4,000 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിലവാരത്തിലാണെന്ന് ശാസ്ത്രജ്ഞര്‍. അടുത്ത ദശകത്തിനുള്ളില്‍ ഇത് ഇനിയും കൂടാന്‍ സാധ്യതയുള്ളതായും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ 1,500 വര്‍ഷത്തെ താപനില അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മനുഷ്യരുടെ പ്രവൃത്തികളാണ് താപനിലയിലെ ഈ ഉയര്‍ച്ചക്ക് കാരണമെന്ന് ചൂണ്ടാക്കാട്ടുന്ന നിരീക്ഷകര്‍ ആഗോള താപനിലയുടെ പ്രശ്‌നങ്ങള്‍ ദീര്‍ഘ കാലത്തേക്ക് ബാധിക്കാന്‍ പോകുകയാണെന്നും പറയുന്നു. ഉയരുന്ന താപനില ഭാവിയെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കാണ് തള്ളിവിടുന്നത്.
11,300 കൊല്ലം മുമ്പത്തെ താപനിലയെ കുറിച്ച് ഒറിഗോണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഷോന്‍ മാര്‍ക്കോട്ടും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പഠനം നടത്തിയിരുന്നു. താപനിലയിലെ സൂക്ഷ്മാവസ്ഥകളോട് കടലിലെ ജീവ ജാലങ്ങള്‍ പെട്ടന്ന് പ്രതികരിക്കുന്നതായി ഇവര്‍ സമര്‍ഥിക്കുന്നു.
മഹത്തായതും പ്രധാനപ്പെട്ടതുമായ വെളിപ്പെടുത്തലാണ് താപനില സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകനായ മിഷേല്‍ ഇ മാന്‍ പറഞ്ഞു. കാലാവസ്ഥ സംബന്ധിച്ചുള്ള അറിവ് പുതുക്കാനും മാറ്റങ്ങള്‍ അറിയാനും ഇത് സഹായിക്കുന്നു.

Latest