Connect with us

Gulf

വൈ എ റഹീമിന് ലഭിച്ചത് 514 വോട്ടിന്റെ ഭൂരിപക്ഷം

Published

|

Last Updated

ദുബൈ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ അഡ്വ. വൈ എ റഹീം പ്രസിഡന്റായി വിജയിച്ചത് 514 വോട്ടിന്റെ ഭൂരിപക്ഷത്തിന്. റഹീമിന് 895 വോട്ടും രവീന്ദ്രന് 384 വോട്ടും ലഭിച്ചു. ജന. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ ബാലകൃഷ്ണന് 216 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. അതേസമയം ട്രഷററായ അമീറിന് 44 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേയുള്ളൂ. 1,462 വോട്ടാണ് പോള്‍ ചെയ്തത്.

ഒ ഐ സി സി, കെ എം സി സി മുന്നണിയിലെ എല്ലാവരും വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലെ വ്യത്യാസം ചര്‍ച്ചാവിഷയമായി. പതിവുപോലെ കെ എം സി സിക്കെതിരായ വികാരം ഇത്തവണയും പ്രവര്‍ത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ഒ ഐ സി സി, കെ എം സി സി പാനല്‍ വോട്ട് 750 ഓളം വരും. അതേസമയം കെ എം സി സിയുടെ അമീറിന് ലഭിച്ചത് 675 വോട്ടാണ്. എതിര്‍ സ്ഥാനാര്‍ഥി മാസിലെ മാധവന്‍ പാടിക്ക് 631 വോട്ട് ലഭിച്ചു.
വൈ എ റഹീമിന്റെ വ്യക്തിപ്രഭാവം യു ഡി എഫ് പാനലിന് തുണയായിട്ടുണ്ട്. റഹീമിന്റെ ഭൂരിപക്ഷം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. എതിര്‍ സ്ഥാനാര്‍ഥി കെ വി രവീന്ദ്രന് കിട്ടിയതിന്റെ രണ്ട് മടങ്ങോളമാണ് ഇത്തവണത്തെ ഭൂരിപക്ഷം. യു ഡി എഫ് മുന്നണിക്ക് ചരിത്രവിജയം സമ്മാനിച്ച എല്ലാ സമ്മതിധായകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ഒ ഐ സി സി അറിയിച്ചു. ഈ ചരിത്രവിജയത്തില്‍ പങ്കാളികളായ പ്രസിഡന്റ് പദവിയിലേക്ക് പത്താം വര്‍ഷവും തേര് തെളിയിക്കുന്ന അഡ്വ. വൈ എ റഹീമിനും കെ ബാലകൃഷ്ണനും എ എം അമീറും നേതൃത്വം നല്‍കുന്ന മുന്നണിയിലെ എല്ലാ ഭരണ സാരഥികള്‍ക്കും ഒ ഐ സി സി ഷാര്‍ജ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലെ ഒ ഐ സി സി നേതൃത്വം നല്‍കുന്ന യു ഡി എഫ് പാനലിന് കിട്ടിയ തകര്‍പ്പന്‍ വിജയം ജനാധിപത്യത്തിനും മതേതരത്വത്തിനും സൗഹാര്‍ദത്തിനും ലഭിച്ച വിജയമാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എ ഇ കമ്മിറ്റി പ്രസിഡന്റ് എം ജി പുഷ്പാകരന്‍, ജന. സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും നേടിയ യു ഡി എഫ് മുന്നണിയെ അജ്മാന്‍ ഒ ഐ സി സി ഘടകം അഭിനന്ദിച്ചു. പ്രസിഡന്റ് പി എസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗമായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ടി എസ് രഘൂത്തമനെ പ്രത്യേകം അഭിനന്ദിച്ചു. എ കെ ജബ്ബാര്‍, എന്‍ കെ കബീര്‍, പി സി ആന്റണി, കെ വി സുരേന്ദ്രന്‍, കെ എസ് ഉദയഭാനു, എന്‍ പ്രഭാകരന്‍, എം കെ അബ്ദുല്‍ സലാം, ദേവദാസ്, താഹ സുല്‍ത്താന്‍പിള്ള, കെ ജെ കുമാര്‍, വിനോദ് കുമാര്‍, കെ പി സുധീര്‍, എ കെ അശ്‌റഫ്, അക്ബര്‍, രവീന്ദ്രന്‍, മേരി ഡേവിഡ്, ഭാമ രവീന്ദ്രന്‍ സംബന്ധിച്ചു.