Connect with us

Business

നിക്ഷേപകര്‍ വിപണിയോട് അടുത്തു

Published

|

Last Updated

shareജറ്റ് വേളയില്‍ വിപണിയില്‍ നിന്ന് അകന്നുമാറിയ നിക്ഷേപകര്‍ വീണ്ടും വിപണിയോട് അടുത്തു. അഞ്ച് വാരം തുടര്‍ച്ചയായി താഴ്ന്നിറങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി ആകര്‍ഷകമായ നേട്ടങ്ങള്‍ കൈവരിച്ച ആഹ്ലാദത്തിലാണ്. സാമ്പത്തിക മേഖലയുടെ ചലനങ്ങള്‍ അനുകൂല ദിശയിലാണെന്ന വിലയിരുത്തലും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായകമായ ധനമന്ത്രിയുടെ നടപടികളും വിപണിയുടെ മുന്നേറ്റം അനായാസമാക്കി. ഇതിനിടയില്‍ രാജ്യം പ്രതിസന്ധിയുടെ ഘട്ടങ്ങള്‍ അതിജീവിച്ചതായി മുഡീസ് റേറ്റിംഗ് നടത്തിയ പ്രഖ്യാപനവും വിപണിയുടെ കരുത്ത് വര്‍ധിച്ചിച്ചു.
അഞ്ചാഴ്ച തുടര്‍ച്ചയായി താഴ്ന്ന ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ വാരം ശക്തമായ തിരിച്ചു വരവാണ് കാഴ്ചവെച്ചത്. ഒരാഴ്ചകൊണ്ട് 765 പോയിന്റ് ഉയര്‍ന്ന ബി എസ് ഇ സൂചിക വാരാന്ത്യ ക്ലോസിംഗ് നടക്കുമ്പോള്‍ 19683.23ലാണ്. വിദേശ ഫണ്ടുകളും ചെറുകിട നിക്ഷേപകരും വിപണിയോട് കാണിച്ച അതിരറ്റ താത്പര്യമാണ് സൂചികയെ 19000 ത്തിനു മുകളില്‍ എത്തിച്ചത്. മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓള്‍ഡ്, ന്യൂ ഇക്കോണമി ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറി. ഈ വര്‍ഷം ഇതാദ്യമായാണ് ഓഹരി വിപണിയില്‍ ശക്തമായ പ്രതിവാരം മൂന്നേറ്റം ദൃശ്യമാകുന്നത്. സെന്‍സെക്‌സ് ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്.
നിക്ഷേപ താല്‍പര്യത്തില്‍ ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാലിറ്റി, ബേങ്കിംഗ്, സ്റ്റീല്‍, പെട്രോളിയം ഓഹരികള്‍ മെച്ചപ്പെട്ടു. അടുത്ത വായ്പ അവലോകനത്തില്‍ ആര്‍ ബി ഐ പലിശ നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ഇതോടെ നിക്ഷേപകര്‍ക്കു ഉണ്ടായി. മാര്‍ച്ച് 18 നു കേന്ദ്ര ബേങ്കിന്റെ വായ്പാ അവലോകന യോഗം ചേരും. പിന്നിട്ടവാരം വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 3089.68 കോടി രൂപയുടെ നിക്ഷേപം നടത്തി.
അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ നിന്നുള്ള മികച്ച റിപ്പോര്‍ട്ടും ചൈന കഴിഞ്ഞ മാസം കയറ്റുമതി രംഗത്ത് കൈവരിച്ച നേട്ടവും ആഗോള ഓഹരി വിപണികളുടെ കുതിപ്പിനു വേഗത പകര്‍ന്നു. ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഉണര്‍വ് തുടര്‍ന്നും നിലനിര്‍ത്താനാവുമെന്നാണ് ഫണ്ടുകളുടെ കണക്ക് കൂട്ടല്‍. യുറോ-ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ അലയടിച്ച ഉണര്‍വ് ഇന്ത്യന്‍ വിപണിയിലും അലയടിച്ചു. നിഫ്റ്റി 226 പോയിന്റ് കയറി 5945 ല്‍ സെറ്റില്‍മെന്റ് നടന്നു. മിഡ് കാപ്പ് സൂചിക 2.63 ശതമാനവും സ്‌മോള്‍ കാപ്പ് 2.23 ശതമാനവും ഉയര്‍ന്നു. മോര്‍ഗണ്‍ സ്റ്റാന്‍ലി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗ്രേഡിംഗ് ഉയര്‍ത്തിയത് ഓഹരി നേട്ടമാക്കി. റിലയന്‍സ് ഓഹരി വില 5.13 ശതമാനം വര്‍ധിച്ചു. സിപ്ല, ഡോ റെഡീസ് ലാബ്, എച്ച് ഡി എഫ് സി എന്നിവയുടെ മുന്നേറ്റം നിക്ഷേപകരെ വിപണിയിലേക്ക് കൂടുതലായി അടുപ്പിച്ചു.
അതേ സമയം മുന്ന് ശതമാനത്തില്‍ അധികം തളര്‍ച്ചയെ അഭിമുഖീകരിച്ച ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ സമ്മര്‍ദത്തിലായിരുന്നു. മുന്ന് ഓഹരികള്‍ മാ്രതമാണ് തളര്‍ന്നത്. അമേരിക്കന്‍ മാര്‍ക്കറ്റിലെ ഉണര്‍വ് നമ്മുടെ ടെക്‌നോളജി വിഭാഗം ഓഹരികളുടെ ഡിമാന്‍ഡ് ഉയര്‍ത്തി. കര്‍ണാടകത്തിലെ ചില ഖനികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള കോടതി നിര്‍ദ്ദേശം ലോഹ ഓഹരികളുടെ തിരിച്ചു വരവ് സുഗമമാക്കി. പെട്രോളിയം വില വീണ്ടും ഉയര്‍ത്തിയെങ്കിലും വിപണിയില്‍ അത് കാര്യമായ സ്വാധീനം ഉളവാക്കിയില്ല.

Latest