Connect with us

National

കൂടങ്കുളത്ത് ഉപരോധം തുടങ്ങി; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published

|

Last Updated

kodankulamതിരുനെല്‍വേലി: കൂടങ്കുളം ആണവനിലയം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകര്‍ ഉപരോധം തുടങ്ങി. കൂടങ്കുളം ആണവനിലയത്തിനെതിരെ നടക്കുന്ന സമരത്തിന്റെ 574ാം ദിനമാണ് ഇന്ന്. ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ അപകടത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ ഉപരോധം നടത്തുന്നത്. മത്സ്യത്തൊഴിലാളികളാണ് ഉപരോധം നടത്തുന്നവരില്‍ ഭൂരിഭാഗവും. ബോട്ടുകളിലെത്തിയാണ് ഉപരോധ സമരം. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ ഉപരോധ സമരം നടക്കുന്നുണ്ടെന്ന് സമര സമിതി നേതാവ് എസ് പി ഉദയകുമാര്‍ പറഞ്ഞു. വിവേകാനന്ദ പാറയിലേക്ക് പോകുന്ന ബോട്ടുകള്‍ മത്സ്യത്തൊഴിലാളികള്‍ തടയുമെന്ന് അദ്ദേഹം പറഞ്ഞു. സമരം നേരിടുന്നതിനായി കൂടങ്കുളം ആണവനിലയത്തിന്റെ ഏഴ് കിലോ മീറ്റര്‍ ചുറ്റളവില്‍ ഇന്നലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നെല്ലായ്, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ആണവനിലയം സ്ഥിതി ചെയ്യുന്ന ഇടിന്തിക്കരൈയിലെത്തി ഉപരോധം നടത്തിയിരുന്നു. കറുത്ത കൊടികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.

Latest