Connect with us

Palakkad

ഡീസല്‍ ക്ഷാമം കെ എസ് ആര്‍ ടി സി സര്‍വീസ് അവതാളത്തില്‍

Published

|

Last Updated

പാലക്കാട്: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടി ചുരുക്കി.പാലക്കാട് ജില്ലയില്‍ മൂന്നു സര്‍വീസുകള്‍ വേണ്ടെന്നുവച്ചു. കോയമ്പത്തൂര്‍ റൂട്ടിലോടുന്ന ബസുകളാണ് റദ്ദാക്കിയത്. പാലക്കാട് ഡിപ്പോയില്‍ ഡീസല്‍ ഇന്നലെ രാത്രിയോടെ തീര്‍ന്നു. ഇന്ന് ഡീസല്‍ ലഭിക്കാത്ത പക്ഷം ജില്ലയില്‍ കെ എസ് ഐ അര്‍ ടി സി സര്‍വീസ് അവതാളത്തിലാകും.
ഇതിനിടെ ഡീസല്‍വില വീണ്ടും വര്‍ധിപ്പിച്ചതോടെ ജില്ലയിലെ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം 50,000 രൂപയുടെ അധിക നഷ്ടം. ഇതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ലിറ്ററിന് 1.20രൂപയാണ് വെള്ളയാഴ്ച വര്‍ധിപ്പിച്ചത്. വിലവര്‍ധനയുണ്ടാക്കിയ സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് ജില്ലയിലാകെ 25ഓളം ഷെഡ്യൂളുകള്‍ റദ്ദാക്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട്, ചിറ്റൂര്‍, വടക്കഞ്ചേരി, മണ്ണാര്‍ക്കാട് ഡിപ്പോകളില്‍നിന്നുളള സര്‍വീസുകളാണ് റദ്ദാക്കിയത്.
ഡിപ്പോകളിലേക്ക് പ്രതിദിനം വരുന്ന ഡീസലിന്റെ അളവ് കുറച്ചതും പ്രതിസന്ധിക്ക് ഇടയാക്കി. ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാന്‍ ഇതും കാരണമായി. അതേസമയം, കെ എസ ്ആര്‍ ടിസി പെന്‍ഷന്‍കാരുടെ ദുരിതത്തിനും ഇതേവരെ അറുതിയായില്ല.
ഫെബ്രുവരി അവസാനിക്കാറായിട്ടും ജനുവരിയിലെ പെന്‍ഷന്‍ ലഭിച്ചിട്ടില്ല. മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്ത നിലപാടാണ് പെന്‍ഷന്‍കാരുടെ ദുരിതത്തിനു കാരണം. ഡിസംബറിലെ പെന്‍ഷന്‍ കിട്ടിയത് ജനുവരി 28നായിരുന്നു.
പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തികബാധ്യത താങ്ങാനാവാതെ ജനുവരിയില്‍ തേങ്കുറിശി സ്വദേശി ആത്മഹത്യ ചെയ്തിരുന്നു. പെന്‍ഷന്‍ എല്ലാമാസവും ലഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Latest