Connect with us

Palakkad

ഊര്‍ജശ്രീ കലാജാഥക്ക് കൊപ്പത്ത് തുടക്കമായി

Published

|

Last Updated

പട്ടാമ്പി: വീടുകളില്‍ ഇലക്്‌ട്രോണിക്്‌സ് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുറക്കുക വഴി ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്ന സന്ദേശങ്ങള്‍ അടങ്ങിയ ലഘുനാടകാവിഷ്്കാരങ്ങളുമായി ഊര്‍ജ്ജശ്രീ കലാ ജാഥ കൊപ്പത്ത് തുടക്കമായി. കേരളത്തിലെ എല്ലാ ജില്ലകളിലും മുഴുവന്‍ സി ഡി എസ്സുകളിലും കലാജാഥകള്‍ പര്യടനം നടത്തുന്നുണ്ട്. ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്ത പരിപാടിയുടെ തുടര്‍ച്ചയാണിത്.
ജില്ലകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളാണ് നാടക രൂപത്തില്‍ പരിപാടി അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ ഏക സ്്ത്രീ നാടക നാടകവേദിയായ നിരീക്ഷയുടെ മേല്‍നോട്ടത്തില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പതിനാലോളം സംവിധായകരാണ് ഈ നാടകം ഒരുക്കുന്നതിനും അവതരിപ്പിക്കുന്നതിനും കുടുംബശ്രീ അംഗങ്ങളെ തയാറാക്കുന്നത്. പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജശ്രീ കുടുംബശ്രീ കലാജാഥ നയിക്കുന്നത് ഇന്ദിര തരൂരാണ്.
പന്ത്രണ്ടോളം കലാകാരികള്‍ നാടകാവിഷ്്കാരത്തിനു അരങ്ങൊരുക്കുന്നു 18 ദിവസത്ത കലാജാഥ 21ന് പാലക്കാട്ട് സമാപിക്കും. ജില്ലാ കലാജാഥയുടെ ഉദ്ഘാടനം കൊപ്പത്ത് സി പി മുഹമ്മദ് എം എല്‍ എ നിര്‍വഹിച്ചു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കമ്മുകുട്ടി എടത്തോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വസന്ത, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ എന്‍ പി മരക്കാര്‍, രവി സരോവരം, ലതിക, മുസ്തഫ കല്ലിങ്ങള്‍, ഷംസുദ്ദീന്‍, ഖൈറുന്നിസ അലി, സി ഡി എസ് ചെയര്‍പേഴ്‌സന്‍ നസീമ, മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു.