Connect with us

Techno

പുതുമകളുമായി ഗ്യാലക്‌സി എസ് 4 എത്തി

Published

|

Last Updated

s4

ന്യൂയോര്‍ക്ക്: മൊബൈല്‍ പ്രേമികള്‍ ആവേശപൂര്‍വം കാത്തിരുന്ന സാംസംഗ് ഗ്യാലക്‌സി ശ്രേണിയിലെ എസ് 4 വിപണിയിലെത്തി. പ്രതീക്ഷകള്‍ക്കും അപ്പുറം ഒട്ടേറെ പ്രത്യേകതകള്‍ എസ് 4നുണ്ട്. സ്‌ക്രീനില്‍ തൊടാതെ കണ്ണുകള്‍ കൊണ്ടും ആംഗ്യം കൊണ്ടും നിയന്ത്രിക്കാനാകുമെന്നതാണ് വലിയ പ്രത്യേകത.
എസ് 3യോടാണ് ഇവന് സാമ്യം. പക്ഷേ എസ് 3യേക്കാള്‍ അല്‍പ്പം കൂടി വലുപ്പമുണ്ട്.
വിനോദം, ബന്ധങ്ങള്‍, സൗകര്യം, ആരോഗ്യം എന്നിവയാണ് ഗ്യാലക്‌സി 4 ന്റെ കാര്യത്തില്‍ പരിഗണിച്ചതെന്ന് ന്യൂയോര്‍ക്കിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ നടന്ന ചടങ്ങില്‍ എസ് 4 പുറത്തിറക്കിക്കൊണ്ട്, സാംസംഗ് ഇലക്ട്രോണിക്‌സിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഡേവിഡ് പാര്‍ക്ക് പറഞ്ഞു. അമേരിക്കയിലാണ് എസ് 4 പുറത്തിറക്കിയതെന്ന പ്രതേയകതയുമുണ്ട്. ഐ ഫോണിന്റെ കേന്ദ്രമായ അമേരിക്കയില്‍ ആദ്യമായാണ് സാംസംഗ് തങ്ങളുടെ ഫോണ്‍ പുറത്തിറക്കുന്നത്. അതുകൊണ്ടു തന്നെ ഐ ഫോണിന് കനത്ത വെല്ലുവിളിയാകും എസ് 4 എന്നാണ് വിലയിരുത്തല്‍.

എസ് 4ന്റെ പ്രത്യേകതകള്‍ ഇവയാണ്

  • ഡിസ്‌പ്ലേ: 4.99 ഇഞ്ച് സൂപ്പര്‍ അമൂല്‍ഡ് ഫുല്‍ എച്ച് ഡി റെസല്യൂഷന്‍ (1080 x 1920). 480 പി പി ഐ ഡെന്‍സിറ്റി
  • സ്‌ക്രീന്‍: വരയും കുറിയും വീഴാത്ത ഗോറില്ല ഗ്ലാസ് 2 ഉപയോഗിച്ചുള്ള മള്‍ട്ടി ടച്ച്. ടച്ച് വിസ് യൂസര്‍ ഇന്റര്‍ഫേസ്.
  • ഒ എസ്: ആന്‍ഡ്രോയിഡ് 4.2.1
  • പ്രൊസസര്‍: ക്വാര്‍ഡ് ക്വാര്‍ 1.8 ജിഗാ ഹെര്‍ട്‌സ് കോര്‍ടെക്‌സ് എ 15, ക്വാര്‍ഡ് ക്വാര്‍ 1.2 ജിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ് എ-7.
  • റാം: 2 ജി ബി
  • മെമ്മറി: 16 ജി ബി ഇന്റേണല്‍. മൈക്രോ എസ് ഡി കാര്‍ഡ് വഴി 64 ജി ബി വരെ ഉയര്‍ത്താം.
  • ക്യാമറ: എല്‍ ഇ ഡി ഫഌഷോടു കൂടിയ 13 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 2.1 എം പി ഫ്രന്‍ഡ് ക്യാമറ.

Latest