Connect with us

Sports

കോംടനും ട്രോടിനും സെഞ്ച്വറി; ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍

Published

|

Last Updated

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ട് സുശക്തമായ നിരയില്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 267 എന്ന നിലയിലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്. നിക് കോംടന്‍ കൃത്യം നൂറ് റണ്‍സടിച്ച് പുറത്തായപ്പോള്‍ ജോനാഥന്‍ ട്രോട് (121) സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുന്നു. കൂട്ടിന് ക്രീസിലുള്ളത് കെവിന്‍ പീറ്റേഴ്‌സനാണ് (18). ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനെ(18)യാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്.
വാഗ്നറുടെ പന്തില്‍ ഫുള്‍ട്ടന് ക്യാച്ചാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ കോംനടും ട്രോടും 210 റണ്‍സ് ചേര്‍ത്തതോടെ ഇംഗ്ലണ്ട് തുടക്കത്തിലുണ്ടായ പതറിച്ച ഒഴിവാക്കി. തുടരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ കോംടനായിരുന്നു ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്.
230 പന്തുകള്‍ നേരിട്ട കോംടന്‍ 15 ഫോറുകളുടെ സഹായത്തോടെയാണ് സെഞ്ച്വറിയിലെത്തിയത്. മാര്‍ട്ടിന്റെ പന്തില്‍ ടെയ്‌ലര്‍ പിടിച്ചാണ് കോംടന്‍ പുറത്തായത്. മൂടിക്കെട്ടിയ കാലാവസ്ഥയില്‍ ബൗളര്‍മാര്‍ക്ക് അവസരമുണ്ടെന്ന ധാരണയിലാണ് കിവീസ് ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മെക്കല്ലം ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചത്.
വെയില്‍ തെളിഞ്ഞതോടെ, ആ കണക്ക്കൂട്ടലുകള്‍ തെറ്റി. വാഗ്നറിന്റെ ഇന്‍സ്വിംഗര്‍ ജഡ്ജ് ചെയ്യുന്നതില്‍ അലസ്റ്റര്‍ കുക്കിന് പിഴച്ചത് മാത്രമാണ് കിവീസ് ക്യാപ്റ്റന് ആശ്വാസകരമായത്.

Latest