Connect with us

Palakkad

ജലക്ഷാമം: പൊല്‍പ്പുള്ളി പഞ്ചായത്തില്‍ 1,200ഓളം ഏക്കര്‍ നെല്‍കൃഷി നശിച്ചു

Published

|

Last Updated

ചിറ്റൂര്‍: ആളിയാര്‍വെള്ളം കിട്ടാതെ പൊല്‍പ്പുള്ളി പഞ്ചായത്തില്‍ 1,200ഓളം ഏക്കര്‍ നെല്‍ക്കൃഷി നശിച്ചു. പഞ്ചായത്തില്‍ 2,500 ഏക്കറിലാണ് നെല്‍ക്കൃഷിയുള്ളത്. തേമ്പാറമട സിസ്റ്റത്തില്‍നിന്നാണ് പഞ്ചായത്തിലെ കൃഷിയിടങ്ങളിലേക്ക് ജലവിതരണം. ഇക്കുറി ഫിബ്രവരിയില്‍ രണ്ടുതവണ ജലവിതരണം നടന്നെങ്കിലും പഞ്ചായത്തിന്റെ വാലറ്റപ്രദേശങ്ങളില്‍ വെള്ളം എത്തിയില്ല. അത്തിക്കോടിന്റെ മുകള്‍‘ാഗംവരെയാണ് വെള്ളം ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ഫിബ്രവരി 28വരെ നല്ലതോതില്‍ ജലവിതരണം നടന്നിരുന്നു. മെച്ചമായ വിളവുലഭിച്ചതായും കര്‍ഷകര്‍ പറഞ്ഞു.
ഇപ്രാവശ്യം വെള്ളം കുറഞ്ഞതുമൂലം വാലറ്റപ്രദേശങ്ങളില്‍ ഒരു നനയ്ക്കുപോലും വെള്ളം കിട്ടിയില്ല.ഫിബ്രവരി അവസാനംവരെ വെള്ളം കിട്ടിയിരുന്നെങ്കില്‍ വ്യാപകമായ കൃഷിനാശം ഒഴിവാക്കാമായിരുന്നെന്ന് കര്‍ഷകസംഘം സെക്രട്ടറി കൃഷ്ണദാസ് പറഞ്ഞു.കുളങ്ങളില്‍നിന്ന് വെള്ളമെടുത്ത് കൃഷിക്ക് നനച്ച കര്‍ഷകര്‍ക്കും പകുതി വിളവുപോലും ലഭിച്ചിട്ടില്ല.
അത്തിക്കോട്, രാഘവപുരം, ചേരുംകോട്, പനയൂര്‍, നെല്ലിയമ്പാടം, കുണ്ടന്‍തോട് പ്രദേശങ്ങളിലാണ് വന്‍ കൃഷിനാശം സംഭവിച്ചത്. സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം 10,000 ആക്കി വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Latest