Connect with us

Kasargod

പദ്ധതിയുടെ മൂന്നിരട്ടി തുക ചെലവഴിക്കും: മന്ത്രി

Published

|

Last Updated

കാസര്‍കോട്: ഈമാസം 31നകം പൊതുമരാമത്ത് വകുപ്പ് പദ്ധതി വിഹിതത്തില്‍ 300 ശതമാനം തുക ചെലവഴിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്തില്‍ പാലക്കുന്ന്-ബട്ടത്തൂര്‍ റോഡില്‍ ആറാട്ട്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുവരെ 260 ശതമാനം തുക ചെലവഴിച്ചു. ഇത് റെക്കോര്‍ഡ് നേട്ടമാണ്. ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെയാണ് മൂന്നിരട്ടി പദ്ധതി തുക ചെലവഴിക്കാനായത്.
വേമ്പനാട്ട്കായലിന് കുറുകെ നിര്‍മിക്കുന്ന ആലപ്പുഴ-തൈക്കാട്ടുശേരി പാലം പ്രീ ഫാബ്രിക്കേറ്റ്ഡ് രീതിയില്‍ പൊതുമരാമത്ത് വകുപ്പ് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ കുഞ്ഞിരാമന്‍(ഉദുമ)എം എല്‍ എ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ. കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍, പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍ കുന്നൂച്ചി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കുഞ്ഞിരാമന്‍, എം സി ഖമറുദ്ദീന്‍, വി മോഹനന്‍, ജോര്‍ജ്ജ് പൈനാംപളളി, എ വി രാമകൃഷ്ണന്‍, സി എ കരീം, എബ്രാഹം തോന്നങ്കര, ജോസഫ് വടകര, എ കുഞ്ഞിരാമന്‍ നായര്‍, കെ ജയകൃഷ്ണന്‍ സംബന്ധിച്ചു. പൊതുമരാമത്ത് റോഡുകളും പാലങ്ങളും വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ സിറാജുദ്ദീന്‍ സ്വാഗതവും അസി. എഞ്ചിനീയര്‍ പി എം സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest