Connect with us

Kannur

പരമ്പരാഗത കൈത്തറി മേഖലക്ക് ഉണര്‍വാകും: കോണ്‍ഗ്രസ്

Published

|

Last Updated

കണ്ണൂര്‍: തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന കണ്ണൂരിലെ പരമ്പരാഗത കൈത്തറി മേഖലയ്ക്ക് പുത്തനുണര്‍വു പകരുന്നതാണ് സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.
കൈത്തറിമേഖലയുടെ വികസനത്തിന് 76.76 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കൈത്തറി ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് 50 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
പാപ്പിനിശേരിയില്‍ ഖാദി ബോര്‍ഡിന്റെ സ്ഥലത്ത് ഗ്രാമവ്യവസായ പാര്‍ക്ക് സ്ഥാപിക്കാനും നീര യൂണിറ്റാരംഭിക്കാനും കണ്ണൂരില്‍ ഇന്റഗ്രേറ്റഡ് ബിസിനസ് ഹബ്ബാരംഭിക്കാനുമുള്ള തീരുമാനം ഇവിടത്തെ പരമ്പരാഗത തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.