Connect with us

Kerala

സെല്ലുലോയ്ഡ് മികച്ച മലയാള ചിത്രം; കല്‍പ്പന സഹനടി

Published

|

Last Updated

ന്യൂഡല്‍ഹി: അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. പതിമൂന്ന് പുരസ്‌കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. മികച്ച മലയാള ചിത്രമായി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് തിരഞ്ഞെടുത്തു. ഉസ്താദ് ഹോട്ടല്‍ ആണ് മികച്ച ജനപ്രിയ ചിത്രം. ബാബു തിരുവല്ല സംവിധാന ചെയ്ത തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കല്‍പ്പനക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. തിലകന്‍ (ഉസ്താദ് ഹോട്ടല്‍), ലാല്‍ (ഒഴിമുറി) എന്നിവരെ ജൂറി പ്രത്യേകമായി പരാമര്‍ശിച്ചു. സാമൂഹിക പ്രസക്തിയുള്ള ചിത്രമായി രഞ്ജിത്തിന്റെ സ്പിരിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. തനിച്ചല്ല ഞാന്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി.

മികച്ച സംഭാഷണത്തിന് അഞ്ജലി മോനോന്‍ (ഉസ്താദ് ഹോട്ടല്‍) അര്‍ഹയായി. ബിജിബാല്‍ (കളിയച്ഛന്‍) ആണ് മികച്ച സംഗീത സംവിധായകന്‍. ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം എസ് രാധാകൃഷ്ണന്‍ (അന്നയും റസൂലും) നേടി.

പാന്‍സിംഗ് ടോമര്‍ ആണ് മികച്ച ചിത്രം. ലോസന്‍ പാട്ടീല്‍ ആണ് മികച്ച സംവിധായകന്‍. ഇര്‍ഫാന്‍ ഖാനും വിക്രം ഗോഖലെയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം മറാത്ത നടി ഉഷാ ജാദവ്‌ നേടി.  ശങ്കര്‍ മഹാദേവന്‍ (മികച്ച ഗായകന്‍), സിദ്ധാര്‍ഥ് ശിവന്‍ (നവാഗത സംവിധായകന്‍), പി എസ് രാധാകൃഷ്ണന്‍ (മികച്ച നിരൂപണം) എന്നിവരും അവാര്‍ഡുകള്‍ നേടി.

Latest