Connect with us

Malappuram

ഒന്നര ലക്ഷം രൂപയുടെ പാന്‍ ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

Published

|

Last Updated

തിരൂര്‍: ഒന്നര ലക്ഷം രൂപയുടെ പാന്‍ ഉത്പന്നങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ നാലിന് ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് കടന്നുപോയ ഉടനെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകള്‍ക്ക് നടുവില്‍ നിന്നാണ് രണ്ട് ചാക്കുകളിലായി സാധനം ഉണ്ടായിരുന്നത്. 2250 പാക്കറ്റുകളുള്ള ഹാന്‍സിന്റെ മൂന്ന് കെട്ടുകളും 3350 പൗച്ചുകളുള്ള 58 പാക്കറ്റുകളുടെ ഗുഡ്കയുമാണ് ചാക്കുകളില്‍ ഉണ്ടായിരുന്നത്.
ആര്‍ പി എഫ് ഉദ്യോഗസ്ഥരായ ദീപക്, മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇത് പിന്നീട് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാന്‍ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പ്ലാറ്റ്‌ഫോമിലും ട്രക്കിലും കണ്ടെത്തുന്ന ലഹരി പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തുവെന്നല്ലാതെ ഇതാര് എത്തിച്ചുവെന്നോ ആര്‍ക്കു വേണ്ടിയാണെന്നോ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ മെനക്കെടാറില്ല. അതുകൊണ്ടുതന്നെ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.