Connect with us

Malappuram

ഉമ്മാച്ചുവിനെ സഹായിക്കാന്‍ സമിതി രൂപവത്കരിച്ചു

Published

|

Last Updated

നിലമ്പൂര്‍: കരുണവറ്റാത്തവരുടെ മുന്നില്‍ സഹായത്തിനായി കൈകള്‍ നീട്ടുകയാണ് നിലമ്പൂര്‍ മുതീരി മാങ്കുത്തിലെ കാക്കപ്പാറ ഉമ്മാച്ചു എന്ന അമ്പത്തൊന്നുകാരി. രണ്ടു വൃക്കയും തകരാറിലായ ഇവര്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സ തേടിവരികയാണ്.
നിര്‍ധന കുടുംബമായതിനാല്‍ തുടര്‍ ചികിത്സക്കും ഡയാലിസിസിനും ഉള്ള സാമ്പത്തിക ചെലവുകള്‍ ഇവര്‍ക്ക് താങ്ങാനാവുന്നില്ല. ഭാര്യയുടെ ദിനേനയുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ കൊടുക്കേണ്ടതിനാല്‍ ഭര്‍ത്താവ് അബ്ദുല്‍ വഹാബിന് കൂലിപണിക്കു പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
അടിയന്തിരമായി വൃക്കകള്‍ മാറ്റിവെച്ചാല്‍ ഉമ്മാച്ചുവിന്റെ ജീവന്‍ നിലനിര്‍ത്താമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ജീവി ക്കാന്‍ വഴി കാണാനാ കാതെ ദുരിതത്തിലായ ഇവരുടെ കുടുംബത്തിന് ഉദാരമതികളുടെ സഹായം അനിവാര്യമായിരിക്കുകയാണ്. രണ്ടു പെണ്‍മക്കളില്‍ ഒരാളുടെ വിവാഹവും നടത്തിയിട്ടില്ല. തുടര്‍ ചികിത്സക്കും മറ്റും സുമനസ്സുകളുടെ സഹായം തേടുകയാണിവര്‍. നാട്ടുകാരുടെ നേതൃത്വത്തില്‍ ഉമ്മാച്ചുവിന്റെ ചികിത്സക്കായി കെ പി അശ്‌റഫ് ചെയര്‍മാനും, നഗരസഭാ കൗണ്‍സിലര്‍ എം എം ഫിറോസ്ഖാന്‍ കണ്‍വീനറുമായി ഉമ്മാച്ചു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. നിലമ്പൂര്‍ യൂനിയന്‍ ബേങ്കില്‍ 339902010012902 എന്ന അക്കൗണ്ട് നമ്പറും ആരംഭിച്ചിട്ടുണ്ട്. കൗണ്‍സിലര്‍ എം എം ഫിറോസ്ഖാന്‍, കാക്കപ്പാറ അഷ്‌റഫ്, പി ഷാനവാസ്, വി. സലീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.