Connect with us

Thiruvananthapuram

ഉരുള്‍പൊട്ടല്‍ നഷ്ടപരിഹാരം വേഗത്തിലാക്കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ 2012ല്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാക്കേജ് വേഗത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. നിയമസഭയില്‍ സി മോയിന്‍ കുട്ടിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തില്‍ കൃഷി ഭൂമി നഷ്ടമായവര്‍ക്ക് അഞ്ച് സെന്റ് മുതല്‍ ഒരേക്കര്‍ വരെ സ്ഥലം നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ഇതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കും. തിരുവമ്പാടി പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കുന്നതിന് ഉടന്‍ ഭരണാനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 5000 രൂപ വീതവും നല്‍കി. വീട് പൂര്‍ണമായും നഷ്ടമായവര്‍ക്ക് ഒരു ലക്ഷവും ഭാഗികമായി തകര്‍ന്നവര്‍ക്ക് അര്‍ഹമായ രീതിയിലും ധനസഹായം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
2012 ലുണ്ടായ ഉരുള്‍പൊട്ടലില്‍ അന്ന് ദുരന്തബാധിതകര്‍ക്കായി പ്രഖ്യാപിച്ച പാക്കേജ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.