Connect with us

Kozhikode

ജില്ലയിലെ ആദ്യ സ്പീച്ച് തൊറാപ്പി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

താമരശ്ശേരി: ജില്ലയിലെ ആദ്യത്തെ സ്പീച്ച് തൊറാപ്പി സെന്റര്‍ കോടഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേള്‍വിക്കുറവും സംസാര ശേഷിക്കുറവുമുള്ള നാല്‍പ്പത് കുട്ടികള്‍ക്ക് ഇവിടെ പരിശീലനം നല്‍കും. ഇതിന്നായി പരിശീലനം നേടിയ പരിശീലകരെയും നിയമിച്ചിട്ടുണ്ട്.
പഴയ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. കേന്ദ്രത്തിന്റെ ഉദ്ഘാടനം സി മോയിന്‍കുട്ടി എം എല്‍ എ നിര്‍വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പൂവത്തിന്‍ചോട് ആദിവാസി കോളനിയിലെ സഹോദരങ്ങളായ സുജിത, സുജിത്ത് എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ക്യാഷ് അവാര്‍ഡ് എം എല്‍ എ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും പ്രയോജനപ്പെടുത്താവുന്ന എല്‍ സി ഡി പ്രൊജക്ടറും ലാപ്‌ടോപ്പും ചടങ്ങില്‍ ചെമ്പുകടവ് യു പി സ്‌കൂളിന് എം എല്‍ എ കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ അധ്യക്ഷത വഹിച്ചു. ഇ കെ വിജയന്‍, റസീന ബഷീര്‍, ആനി ജോണ്‍, അന്നക്കുട്ടി ദേവസ്യ, ഇബ്‌റാഹീം തട്ടൂര്‍ പ്രസംഗിച്ചു.