Connect with us

Kerala

കടല്‍ക്കൊല: വിചാരണ ഡല്‍ഹിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിന്റെ വിചാരണക്കായുള്ള പ്രത്യേക കോടതി സംബന്ധിച്ച് തീരുമാനമായി.
ദില്ലി മെട്രോപൊളിറ്റന്‍ കോടതിയിലായിരിക്കും വിചാരണ നടക്കുക. ഏപ്രില്‍ രണ്ടിനായിരിക്കും ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുന്നത്. എന്നാല്‍ കോടതി ജഡ്ജിയെപ്പറ്റിയുള്ള അന്തിമതീരുമാനം സുപ്രീംകോടതിയുടെതായിരിക്കും. ജഡ്ജിയെ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശിക്കാന്‍ അധികാരമുണ്ടായിരിക്കും.
കൊല്ലം ജില്ലയിലാണ് വെടിവെപ്പില്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ചതെന്നതിനാല്‍ വിചാരണ പ്രത്യേക കോടതി കൊല്ലത്താക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരായ സാധാരണക്കാര്‍ക്ക് ഡല്‍ഹിയില്‍ പോയി വരാനുള്ള ബുദ്ധിമുട്ടും കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞദിവസമാണ് ഇറ്റാലിയന്‍ നാവികര്‍ മടങ്ങിയെത്തിയത്. ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദം കാരണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.