Connect with us

Editors Pick

ചിദംബരം പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവ് ടൈം മാസിക

Published

|

Last Updated

ന്യുഡല്‍ഹി: 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദമേല്‍ക്കാന്‍ വിമുഖത തുടരുകയും ചെയ്താല്‍ തല്‍സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ള ഇന്ത്യന്‍ നേതാവ് പി ചിദംബരമാണെന്ന് “ടൈം” മാസിക വിലയിരുത്തുന്നു.
എട്ട് മാസം മുമ്പ് മന്‍മോഹന്‍ സിംഗിനെ കാര്യപ്രാപ്തിയില്ലാത്ത നേതാവെന്ന് വിലയിരുത്തിയ മാസികയാണ് “ടൈം”.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി ദശലക്ഷക്കണക്കിനാളുകളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിഞ്ഞ നേതാവാണ് “പ്രശ്‌ന പരിഹാരകന്‍” കൂടിയായ ധനമന്ത്രി ചിദംബരമെന്ന് മാസികയുടെ പുതിയ പതിപ്പില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്ക് പരിചയക്കുറവ് ഒരു പോരായ്മയായി കാണുന്ന പക്ഷം, സിംഗിന്റെ പിന്‍ഗാമിയായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി “സമ്പദ്ഘടനയുടെ മാനേജരായി” നിയമിക്കാന്‍ പോകുന്നത് ചിദംബരത്തെയായിരിക്കുമെന്നും ടൈം പ്രവചിക്കുന്നു.
2014ലെ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറെ അനുയോജ്യനായ നേതാവ് ചിദംബരമാണെന്ന് മറ്റൊരു ബ്രിട്ടീഷ് മാസികയായ “ദി ഇക്കണോമിസ്റ്റ്” ഏതാനും മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിദംബരത്തിന് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന എതിരാളിയായിരുന്ന പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ അഭിപ്രായ പ്രകടനം.

Latest