Connect with us

Eranakulam

ജാമ്യ വ്യവസ്ഥകളില്‍ ഇളവ്: മണിയുടെ ഹരജി അന്വേഷണ സംഘം എതിര്‍ക്കും

Published

|

Last Updated

കൊച്ചി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് സി പി എം നേതാവ് എം എം .മണി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ എതിര്‍ക്കാന്‍ പോലീസ് അന്വേഷണ സംഘം തീരുമാനിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ ഇത് സംബന്ധിച്ച നിലപാട് അറിയിച്ചു. ഇന്ന് മണിയുടെ ഹരജി ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും.
ഇടുക്കിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നതാണ് മണിയുടെ ഹരജിയിലെ പ്രധാന ആവശ്യം. എന്നാല്‍ ഉന്നത സ്വാധീനമുള്ള പ്രമുഖ നേതാവായ എം എം മണി വീണ്ടും ജില്ലയിലെത്തിയാല്‍ അദ്ദേഹം പ്രതിയായ അഞ്ചേരി ബേബി വധക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിക്കുമെന്നാണ് പോലീസിന്റെ നിലപാട്. ജാമ്യം അനുവദിച്ചപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യ വ്യവസ്ഥകളില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ മണി ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോയെന്നറിയുന്നതിന് പോലീസ് പരിശോധന തുടങ്ങി..