Connect with us

Gulf

ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍

Published

|

Last Updated

ദുബൈ:റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ക്ക് സമഗ്രമായ പെരുമാറ്റച്ചട്ടം (കോഡ്) നിലവില്‍ വന്നതായി ദുബൈ നഗരസഭ ഭക്ഷ്യ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഖാലിദ് ശരീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷ രാജ്യാന്തര നിലവാരത്തില്‍ എത്തിക്കാനാണിത്. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു മാര്‍ഗനിര്‍ദേശ സംവിധാനം.

ഓരോ സ്ഥാപനത്തിലും പേഴ്‌സണല്‍ ഇന്‍ചാര്‍ജ് ഉണ്ടായിരിക്കണം. റസ്റ്റോറന്റുകള്‍ക്കും കഫ്‌റ്റേരിയകള്‍ക്കും ഇത് ബാധകമാണ്. ഇന്‍ചാര്‍ജിന്റെ ഉത്തരവാദിത്തങ്ങളും പാലിക്കേണ്ട നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് കോഡ് നല്‍കുന്നത്. നിയമം എന്താണെന്നും എങ്ങിനെയാണെന്നും ഇതില്‍ വിശദീകരിച്ചിരിക്കും. ലളിതമായ ഭാഷയിലാണ് ഇവ രേഖപ്പെടുത്തിയിരിക്കുക. ഭക്ഷണം പാചകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട ചട്ടങ്ങളും രേഖപ്പെടുത്തിയിരിക്കണം.
അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, അയര്‍ലാന്‍ഡ്, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ ഇത്തരം കോഡുകളുണ്ട്. ഭക്ഷ്യവിതരണ ശൃംഖലയാണെങ്കില്‍ ഏതെല്ലാം രാജ്യത്ത് നിന്ന് എന്തെല്ലാം ഇറക്കുമതി ചെയ്യാമെന്നും രേഖപ്പെടുത്തിയിരിക്കും. 180 രാജ്യങ്ങളില്‍ നിന്ന് 80 ലക്ഷം ടണ്‍ ഭക്ഷണ വസ്തുക്കളാണ് 2012 ല്‍ ഇറക്കുമതി ചെയ്തത്. 3,000 റസ്റ്റോറന്റും 480 ഹോട്ടലും ഉള്‍പ്പെടെ 13,000 ഭക്ഷ്യവിതരണ കേന്ദ്രങ്ങളുണ്ട്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുക നഗരസഭയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഓരോ വര്‍ഷം ലക്ഷക്കണക്കിനാളുകള്‍ ദുബൈയിലെത്തുമ്പോള്‍ ഭക്ഷ്യസുരക്ഷ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ഭക്ഷണ നിര്‍മാണവും വിതരണവും എന്ന പോലെ കയറ്റിറക്കുമതിയും ഏറെ പ്രാധാന്യമുള്ളതാണ്.
ഇത്തരമൊരു കോഡ് മറ്റു നഗരങ്ങള്‍ക്കും മാതൃകയാകും. ഭക്ഷ്യ വ്യവസായം, സേവനദാതാക്കള്‍, വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍, ഉപഭോക്തൃ സമൂഹം എന്നിവയൊക്കെ കോഡിന്റെ പരിധിയില്‍ വരും. ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കു ശേഷം ഭക്ഷ്യ പരിശോധന വ്യാപകമാക്കും. റസ്റ്റോറന്റ്, കഫ്‌ടേരിയ എന്നിവിടങ്ങളിലൊക്കെ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. ഓരോ ഭക്ഷണശാലയിലും പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് ഉണ്ടായിരിക്കണം. ഇവരിലൂടെയാണ് നിര്‍ദേശങ്ങള്‍ പോവുക. ഭക്ഷ്യ സംസ്‌കരണത്തെക്കുറിച്ച് ശാസ്ത്രീയ അറിവ് ഇന്‍ചാര്‍ജിന് അനിവാര്യം-ഖാലിദ് ശരീഫ് പറഞ്ഞു.
ഭക്ഷ്യശാലകള്‍ക്ക് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് “കോഡ്” വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് മേധാവി ആസിയ അബ്ദുല്‍ വഹാബ് പറഞ്ഞു. ഉത്പാദനം മുതല്‍ ഉപഭോഗം വരെ എല്ലാ കാര്യങ്ങളും സ്പര്‍ശിക്കുന്നുവെന്നും അവര്‍ അറിയിച്ചു.food