Connect with us

Malappuram

കുറ്റിപ്പുറത്ത് അനധികൃത മണലൂറ്റ് വ്യാപകം

Published

|

Last Updated

കുറ്റിപ്പുറം: അനധികൃത മണല്‍ കടത്ത് വ്യാപകമാകുന്നു. മണല്‍കടത്തിനെതിരെ കര്‍ശനമായ നടപടികളെടുത്ത തിരൂര്‍ ഡി വൈഎസ് പി കെ സലീം മാറിയതോടെയാണ് മണല്‍ കൊള്ള രൂക്ഷമായത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ പുഴയിലെത്തി ചാക്കുകള്‍ നശിപ്പിക്കുന്നതും മണല്‍മാഫിയകളുമായി വാക്കേറ്റമുണ്ടാകുന്നതും പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമാകുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ അംഗസംഖ്യ കുറവായതിനാല്‍ മണല്‍കടത്ത് പൂര്‍ണമായി തടായാന്‍ പൊലീസ് സേനക്കാകുന്നില്ല. മണല്‍കടത്ത് തടയേണ്ട റവന്യുവകുപ്പ് പരിശോധനക്കെത്താതെ മണല്‍മാഫിയകളെ നിയന്ത്രിക്കുന്നത് പെലീസിന്റെ ജോലിയാണെന്ന നിലാപാടാന് സ്വീകരിക്കുന്നത്. പുഴതീരങ്ങളില്‍ ചാക്കുകളിലാക്കി ശേഖരിക്കുന്ന മണല്‍ കടത്ത് തടയാനായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പൊലീസ് പിക്കറ്റ് പോസ്റ്റിലെ ജീവനക്കാര്‍ പണം വാങ്ങി കണ്ണടക്കുകയാണെന്ന് നേരത്തെ പരാതിയുണ്ട്. നിളാപാര്‍ക്ക് പരിസരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വാഹനം പുഴയുടെ അരികലെത്തിയാണ് മണലെടുക്കുന്നത്. മഞ്ചാടി, ചെമ്പിക്കല്‍, രാങ്ങാട്ടൂര്‍, തിരുനാവായ, താഴത്തറ, കുറ്റിപ്പുറംമല്ലൂര്‍ കടവ്, കാങ്കപ്പുഴ കടവ്, തവനൂര്‍, മൂവ്വാങ്കര, വെള്ളാഞ്ചേരി എന്നിവിടങ്ങളില്‍ രാപകല്‍ ഭേദമില്ലാതെയാണ് മണല്‍ കടത്തുന്നത്. കടുത്തക്ഷാമം നേരിടുന്നതിനാല്‍ മൂന്നിരട്ടി വിലക്കാണ് മണല്‍ വിറ്റൊഴിക്കുന്നത്. മണലൂറ്റല്‍ യഥേഷ്ടം നടക്കുന്നതിനാല്‍ പുഴതീരങ്ങളിലെ കുടിവെള്ളശ്രോദസ്സുകളില്‍ ജലക്ഷാമം രൂക്ഷമാണ്. ജലസംഭരണികളിലേക്ക് പമ്പ്‌ചെയ്യുന്ന കിണറുകളിലേക്ക് ചാല് കീറിയാണ് വെള്ള മെത്തിക്കുന്നത്. എന്നാല്‍ ഇതിന് പരിസരത്ത് പോലും മണലെടുത്ത് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് കഴിഞ്ഞു. മണല്‍ കടത്തിനെത്തുന്ന മാഫിയകളുടെ അഴിഞ്ഞാട്ടം ഏറിയതിനാല്‍ പുഴതീരവാസികള്‍ സംഘടിച്ച് ഇവര്‍ക്കെതിരെ തിരിയുന്നതും വ്യാപകമാണ്.