Connect with us

Ongoing News

കൂടംകുളം അടുത്തമാസം പ്രവര്‍ത്തനക്ഷമമാകും: പ്രധാനമന്ത്രി

Published

|

Last Updated

ഡര്‍ബന്‍: കൂടംകുളം ആണവ നിലയത്തിന്റെ ആദ്യ നിലയം അടുത്ത മാസം പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ബ്രിക്‌സ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌഡമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടംകുളത്തെ ഒന്നാമത്തെ നിലയം അടുത്ത മാസം പ്രവര്‍ത്തനക്ഷമമാകും. മൂന്നും നാലും യൂനിറ്റുകള്‍ക്ക് സുരക്ഷാ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ധനകാര്യ മന്ത്രി പി ചിദംബരം, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. റഷ്യയുടെ സഹകരണത്തോടെ തമിഴ്‌നാട്ടിലെ കൂടംകുളത്ത് സ്ഥാപിച്ച ആണവനിലയത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തുണ്ട്.

ആയിരം മെഗാവാട്ട് ഉത്പാദനശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് ഇവിടെ സ്ഥാപിച്ചത്. നാല് റിയാക്ടറുകള്‍ കൂടി സ്ഥാപിക്കാന്‍ റഷ്യയുമായി കേന്ദ്ര സര്‍ക്കാര്‍ ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest