Connect with us

Gulf

നിസ്‌വ അപകടത്തില്‍ മരണം ഏഴായി

Published

|

Last Updated

മസ്‌കത്ത്: തിങ്കളാഴ്ച വൈകുന്നേരം നിസ്‌വയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പരുക്കേറ്റ എട്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഏഴായി ഉയരുകയായിരുന്നു.
ആറു പേര്‍ അപകടം നടന്ന സ്ഥലത്തുവെച്ചു തന്നെ മരിച്ചുവെന്നും പരുക്കേറ്റ് നിസ്‌വ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ ഇന്നലെ രാവിലെയാണ് മരിച്ചതെന്നും റോയല്‍ ഒമാന്‍ പോലീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. തെറ്റായ രീതിയില്‍ ഓവര്‍ ടേക് ചെയ്യുമ്പോഴായിരുന്നു അപകടം. മൂന്നു കാറുകളാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം വിവിധ ഒമാനി കുടുംബങ്ങളിലെ അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ രാവിലെ ഹൈമയില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ മൂന്നു ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. ഇവര്‍ ഹൈമ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

 

Latest