Connect with us

Gulf

മാധ്യമ ശില്‍പശാലയും പൊതുസമ്മേളനവും വെള്ളിയാഴ്ച

Published

|

Last Updated

ദുബൈ: പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ മീഡിയ ഫോറംവെള്ളിയാഴ്ച  മാധ്യമ ശില്‍പശാലയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എന്‍ വിജയ്‌മോഹന്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ദുബൈ ഫ്‌ളോറ ക്രീക്ക് ഹോട്ടലിലാണ് പരിപാടി.ശില്‍പശാലയില്‍ ഇന്ത്യയിലും അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. സീനിയര്‍ എഡിറ്റര്‍ പത്മഭൂഷന്‍ ടി വി ആര്‍ ഷേണായ്, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുര്‍റഹ്മാന്‍, കോളമിസ്റ്റ് കെ എം റോയ്, വാഷിംഗ്ടണിലെ ടെലിക്രാഫ് പത്രത്തിന്റെ ഡിപ്ലോമാറ്റി കറസ്‌പോണ്ടന്റും മുന്‍ ഖലീജ് ടൈംസ് എഡിറ്ററുമായ കെ പി നായര്‍ എന്നിവരാണ് ശില്‍പശാല നയിക്കുക. ഇന്ത്യയിലെ മാധ്യമരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ആധാരമാക്കിയായിരിക്കും ശില്‍പശാല.വൈകുന്നേരം 6.30ന് ദേര ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന പൊതുസമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ എം കെ ലോകേഷ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ മീഡിയാ ഫോറം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ നടക്കും. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ മാധ്യമപ്രവര്‍ത്തക സംഘടനയായ ഇന്ത്യന്‍ മീഡിയ ഫോറം പ്രൊഫഷനല്‍ തലത്തിലേക്ക് വളര്‍ന്ന് വികസിക്കുന്നതിന്റെ തെളിവാണ് അംഗങ്ങളുടെ ക്ഷേമത്തിലും തൊഴില്‍ മേന്മ വളര്‍ത്തുന്നതിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വാര്‍ഷിക പരിപാടികള്‍ എന്ന് പ്രസിഡന്റ് എന്‍ വിജയ്‌മോഹന്‍ പറഞ്ഞു.

Latest