Connect with us

Gulf

'റസ്റ്റോറന്റുകളും കഫ്‌ടേരിയകളും നവീകരിക്കേണ്ടിവരും'

Published

|

Last Updated

ദുബൈ: റസ്റ്റോറന്റുകള്‍ക്കും മറ്റ് ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ക്കും പെരുമാറ്റച്ചട്ടം (കോഡ്) ഏര്‍പ്പെടുത്തിയതോടെ, ഭക്ഷണശാലകളുടെ നവീകരണ നിര്‍ദേശവും നഗരസഭയുടെ അജണ്ടയില്‍. ഹലാല്‍ അല്ലാത്ത ഉത്പന്നങ്ങള്‍ വേല്‍തിരിച്ചു സൂക്ഷിക്കാന്‍ മതിയായ സ്ഥലസൗകര്യം കര്‍ശനമാക്കാന്‍ നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഭക്ഷണശാലകളും ശുചിത്വം പാലിക്കുന്നുണ്ടോയെന്നും അടുക്കളക്കും തീന്‍മേശകള്‍ക്കും സ്ഥലസൗകര്യം ഉണ്ടോയെന്നും കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്ന് നഗരസഭ ഭക്ഷ്യനിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശെരീഫ് അല്‍ അവാദി അറിയിച്ചു.
ഭക്ഷണശാലകളുടെ രൂപകല്‍പ്പന പ്രധാനമാണ്. ഭക്ഷണങ്ങളുടെ നിറത്തിലും ഗുണത്തിലും മായം ചേര്‍ക്കാന്‍ അനുവദിക്കില്ല. ഭക്ഷണശാലകളുടെ രൂപകല്‍പ്പനക്ക് ഇനി ഏകീകൃത സ്വഭാവം ഉണ്ടായിരിക്കും. ഭക്ഷണശാലകലുടെ വലിപ്പം അനുസരിച്ച് മേന്മ അനുസരിച്ചും എ ബി സി ഡി ഇ എന്നിങ്ങനെ തരംതിരിക്കും.
പാകം ചെയ്യുന്ന സ്ഥലത്ത്, തലങ്ങും വിലങ്ങും ഭക്ഷണം സംഭരിച്ചുവെക്കുന്നത് അനുവദിക്കില്ല. മെനു കാര്‍ഡില്‍, ഭക്ഷണത്തിന് ഉപയോഗിക്കുന്ന ചേരുവകള്‍ രേഖപ്പെടുത്തണം. ഇത്തരം കാര്യങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ പേഴ്‌സണ്‍ ഇന്‍ ചാര്‍ജുമാര്‍ നിരന്തരം ശില്‍പശാലകള്‍ നടത്തും. ആദ്യഘട്ടത്തില്‍ പെരുമാറ്റച്ചട്ടത്തെക്കുറിച്ചുള്ള ബോധവത്കരണമാണ്. അതിനു ശേഷം ലൈസന്‍സിന്റെ സ്വഭാവം നിര്‍ണയിക്കും.
പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ഖാലിദ് മുഹമ്മദ് ശെരീഫ് അല്‍ അവാദി അറിയിച്ചു.

Latest