Connect with us

Gulf

വടകര എന്‍ ആര്‍ ഐ ഫോറം ദശവാര്‍ഷികാഘോഷം നാളെ

Published

|

Last Updated

ദുബൈ: വടകര എന്‍ ആര്‍ ഐ ഫോറം പത്താം വാര്‍ഷികാഘോഷം നാളെ (വെള്ളി) വൈകുന്നേരം മൂന്നിന് ഖിസൈസ് വെസ്റ്റ് മിനിസ്റ്റര്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2002 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ജന്മംകൊണ്ട ഫോറം വൈകാതെ തന്നെ യു എ ഇയിലെ മറ്റ് എമിറേറ്റുകളിലും പ്രവര്‍ത്തനം തുടങ്ങി. ദുബൈക്ക് പുറത്ത് അബുദാബി, ഷാര്‍ജ, അല്‍ ഐന്‍, ഫുജൈറ എന്നീ യൂനിറ്റുകളില്‍ വിവിധ രംഗങ്ങളില്‍ ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. യു എ ഇയില്‍ 3,000ല്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള പ്രാദേശിക കൂട്ടായ്മയാണിത്. പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചാരിതാര്‍ഥ്യമുളവാകുന്നത് ജീവകാരുണ്യമേഖല തന്നെയാണ്. യു എ ഇയിലെ അംഗങ്ങള്‍ക്ക് വേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്നെ നാട്ടിലെ ഫോറത്തിന്റെ പ്രവര്‍ത്തപരിധിയായ വടകര പാര്‍ലിമെന്ററി മണ്ഡലത്തിലും വിവിധ ആരോഗ്യ-വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.
അവയില്‍ പ്രധാനപ്പെട്ടവയാണ് പയ്യോളി പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനു നല്‍കിയ ആറ് ലക്ഷത്തിന്റെ സഹായം. വടകര സര്‍ക്കാര്‍ ആശുപത്രിക്ക് ചികിത്സാ ഉപകരണങ്ങള്‍ നല്‍ കി.
കഴിഞ്ഞ വര്‍ഷം വടകര തണലിനു ഡയാലിസിസ് മെഷീന്‍ വാങ്ങാന്‍ അഞ്ച് ലക്ഷം രൂപയുടെ സഹായം നല്‍കി. കൂടാതെ നാട്ടുകാരില്‍ നിന്നു ലഭിക്കുന്ന സഹായാഭ്യര്‍ഥനക്ക് നല്‍കിയ വ്യക്തിഗത സാമ്പത്തിക സഹായം എന്നിവ ഉള്‍പ്പെടുന്നു. ഇതേസമയം യു എ ഇയിലെ അംഗങ്ങള്‍ക്ക് നല്‍കുന്ന ചികിത്സാ സഹായം, പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്നവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം, അബുദാബി ഘടകം നടത്തിയ സമൂഹ വിവാഹത്തിന് നല്‍കിയ സാമ്പത്തിക സഹായം എന്നിവ കഴിഞ്ഞ പ്രവര്‍ത്തനനാള്‍വഴിയിലെ സംഭാവനകളാണ്.
വാര്‍ഷികം കേരള കൃഷിമന്ത്രി കെ പി മോഹനന്‍ ഉദ്ഘാടന ചെയ്യും. സാംസ്‌കാരിക സമ്മേളനം, സ്മരണിക പ്രകാശനം, കലാപരിപാടികള്‍, മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന “എഴുത്തുകാരും കൃതികളും” കൂടെ കനടത്തനാടിന്റെ തനിമ പകരുന്ന ഉത്സവചന്ത, തട്ടുകട, വളയും ബലൂണും തുടങ്ങിയവ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അഡ്വ. സാജിദ് അബൂബക്കര്‍, ചന്ദ്രന്‍ ആയഞ്ചേരി, റഫീഖ് മേമുണ്ട, ഇ കെ ദിനേശന്‍, പ്രേമാനന്ദന്‍ സംബന്ധിച്ചു.

Latest