Connect with us

Kerala

ധാര്‍മിക ബോധമുള്ള വിദ്യാര്‍ഥി സമൂഹം രാജ്യത്തിന്റെ കരുത്ത്: പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്

Published

|

Last Updated

ഗുവാഹത്തി: രാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ധാര്‍മിക ബോധമുള്ള വിദ്യാര്‍ഥി തലമുറ കരുത്ത് പകരുമെന്ന് സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി മെമ്പറും ഇസ്‌ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കയ്യേറ്റങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. പുതുതലമുറക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസവും നല്‍കി മൂല്യബോധമുള്ള വിദ്യാര്‍ഥി സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇതിനു പരിഹാരം.അതിന് എം എസ് ഒ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുവാഹത്തി ഇസ്‌ലാംപൂര്‍ മുസാഫര്‍ഖാന ഓഡിറ്റോറിയത്തില്‍ നടന്ന അസം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം.എസ്.ഒ നാഷണല്‍ ഇലക്ഷന്‍ ചീഫ് ആര്‍ പി ഹുസൈന്‍ 2013-14 വര്‍ഷത്തെ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എം ഒ ഐ) പ്രസിഡന്റ് അലീമുദ്ദീന്‍ ലത്വീഫി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സാലിക് അഹ്മദ് ലത്വീഫി (പ്രസിഡന്റ്), ഖലീലുര്‍റഹ്മാന്‍ (ജന. സെക്രട്ടറി), സാകിര്‍ ഹുസൈന്‍ (ട്രഷറര്‍), നസീമുദ്ദീന്‍, സാലിക് റസ (വൈസ് പ്രസിഡന്റ്), സിറാജുല്‍ ഇസ്‌ലാം, ബദ്‌റുല്‍ ഇസ്‌ലാം (ജോ. സെക്രട്ടറി), മുഹമ്മദ് മന്നാന്‍ അലി (ക്യമ്പസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എം എസ ഒ നാഷണല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് കുഞ്ഞി നൂറാനി വിഷയാവതരണം നടത്തി. സാലിക് അഹ്മദ് സ്വാഗതവും ബഹാഉദ്ദീന്‍ ചൗധരി നന്ദിയും പറഞ്ഞു.

 

Latest