Connect with us

Kerala

കായലില്‍ കാണാതായ രണ്ടുകുട്ടികളുടെയും മൃതദേഹം കണ്ടെത്തി

Published

|

Last Updated

ആലപ്പുഴ: ചേര്‍ത്തല പെരുമ്പളം ദ്വീപിനടുത്ത് വേമ്പനാട്ട് കായലില്‍ തോണി മുങ്ങി കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി.പാണാവള്ളി സ്വദേശി സൂരജ് (15), പുറക്കാട് സ്വദേശി ദീപു(15)എന്നിവരാണ് മരിച്ചത്. വടുതല ജമാഅത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും. അരൂര്‍ പെരുമ്പളം ദ്വീപിനടുത്താണ് അപകടമുണ്ടായത്. വേനലവധി ആഘോഷിക്കാനെത്തിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

 

---- facebook comment plugin here -----

Latest