Connect with us

Palakkad

എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

Published

|

Last Updated

ഒറ്റപ്പാലം: ധര്‍മപതാകയേന്തുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ പ്രതിനിധിസമ്മേളനത്തില്‍ ഒറ്റപ്പാലം മര്‍കസില്‍ തുടക്കമായി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിനിധി സമ്മേളനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്്ദുല്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രവാചകചര്യ പിന്‍പറ്റി സുന്നത്ത് ജമാഅത്തിന്റെ പാതയിലൂടെ മുന്നേറാന്‍ കഴിയുന്നത് അള്ളാഹു തന്ന അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
സുന്നി സംഘനടകള്‍ക്ക് നേരെ പുത്തനാശയക്കാര്‍ കുപ്രചാരണങ്ങള്‍ നടത്തി തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം കൂടതുല്‍ ശക്തിയോടെ സുന്നിപ്രസ്ഥാനം വളരുന്ന കാഴ്ചയാണ് നാം കാണുന്നത്. യഥാര്‍ഥ ഇസ് ലാമില്‍ അടിയുറച്ച് വിശ്വസിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എസ് വൈ എസ് ഇസ്‌ലാം സമുദായത്തിന് മാത്രമല്ല, സമൂഹത്തിന് തന്നെ നിരവധി സേവനങ്ങളാണ് നല്‍കുന്നത്. മദ്യത്തിനെതിരെയും മയക്കുമരുന്നതിനെതിരെയും സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ശക്തമായ പോരാട്ടം സുന്നിസംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. ഇതിന് സമൂഹത്തിന്റെ തന്നെ പിന്‍തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇനിയും സമൂഹത്തിന്റെയും ഇസ്‌ലാമിന്റെയും ഉന്നതിക്കായി പൂര്‍വ്വികരുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കണമെന്നും അദ്ദേഹം സുന്നിപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. കൂറ്റമ്പാറ അബ്്ദുറഹ്്മാന്‍ ദാരിമി വരണാധികാരിയായിരുന്നു. സഈദ് കൈപ്പുറം റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ട് പി പി മുഹമ്മദ്കുട്ടി മാസ്റ്ററും അവതരിപ്പിച്ചു. എം വി സിദ്ദീഖ് സഖാഫി സ്വാഗതവും അശറഫ് മമ്പാട് നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 10ന് പി പി ഓഡിറ്റോറിയത്തില്‍ പ്രതിനിധിസമ്മേളനം നടക്കും. സമസ്ത ജില്ലാ ട്രഷറര്‍ കെ പി മുഹമ്മദ് മുസ്്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്യും.
കൂറ്റമ്പാറ അബ്്ദുറഹ്്മാന്‍ ദാരിമി, മുഹമ്മദ് പറവൂര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. വൈകീട്ട് ഒറ്റപ്പാലം ടൗണില്‍ സുന്നിപ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ചു കൊണ്ടുള്ള പ്രകടനത്തോടെ പ്രതിനിധി സമ്മേളനത്തിന് സമാപനമാകും.

Latest