Connect with us

Malappuram

പോരൂര്‍, തിരുവാലി വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ 16ന് തുടങ്ങും

Published

|

Last Updated

വണ്ടൂര്‍: നിയോജകമണ്ഡലത്തില്‍ രണ്ടു വൈദ്യുതി സെക്ഷന്‍ ഓഫിസുകള്‍കൂടി അടുത്ത മാസം മുതല്‍ നിലവില്‍വരും. വണ്ടൂര്‍ സെക്ഷന്‍ വിഭജിച്ച് പോരൂരിലും കാളികാവ് സെക്ഷന്‍ വിഭജിച്ച് കരുവാരകുണ്ട് സെക്ഷനുമാണ് ഏപ്രില്‍ 16ന് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഉപഭോക്താക്കളുടെ എണ്ണം കൂടുതലുള്ള വണ്ടൂര്‍ സെക്ഷനിലെ 10,000 കണക്ഷനാണ് പോരൂര്‍ സെക്ഷനിലേക്കു മാറ്റുന്നത്. 2010ല്‍ തിരുവാലി സെക്ഷന്‍ നിലവില്‍ വന്നെങ്കിലും 6,000 കണക്ഷന്‍ മാത്രമാണ് മാറ്റാനായത്. വാണിയമ്പലത്തും പോരൂരിലും സെക്ഷന്‍ ഓഫിസുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പോരൂര്‍ സെക്ഷന്‍ ഓഫിസ് വാണിയമ്പലം താളിയംകുണ്ട് റോഡിലെ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക.ഇത് നേരത്തെ അധികൃതര്‍ പരിശോധിച്ച് സ്ഥലം നിശ്ചയിച്ചിരുന്നു.പോരൂര്‍, താളിയംകുണ്ട്, വാണിയമ്പലം അങ്ങാടി, ശാന്തിനഗര്‍, ഏമങ്ങാട്, ഇല്ലിക്കോട്ടുപൊയില്‍, പാലാമഠം, കൂരാട്, കറുത്തേനി, പൂങ്ങോട്, വെള്ളയൂര്‍ ഭാഗങ്ങള്‍ പുതിയ സെക്ഷനു കീഴിലാകും.

Latest