Connect with us

International

പി പി പി പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്ര പാര്‍ട്ടി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പീപിള്‍സ് പാര്‍ട്ടി (പി പി പി) പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്ര പാര്‍ട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പാര്‍ട്ടി സമര്‍പ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2012 ജൂണ്‍ 30ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷ റിപ്പോര്‍ട്ടനുസരിച്ച് 4,35,397 രൂപയാണ് പാര്‍ട്ടിക്കുള്ളത്. സാമ്പത്തിക സെക്രട്ടറിയുടെ കൈയില്‍ 5,997 രൂപയും ബേങ്ക് ബാലന്‍സ് 4,29,400 രൂപയുമാണ്. പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിച്ചത് പാര്‍ട്ടി സെക്രട്ടറിയാണ്. രാജ്യത്തെ മൊത്തം മൂലധന സ്വത്തുക്കള്‍ 8.03 കോടി രൂപവിലമതിക്കുന്നതാണ്. 2011-2012 സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് 5.319 കോടി രൂപയാണ്.
പാര്‍ട്ടിയുടെ സെക്രട്ടറി ജനറലും മുന്‍ പ്രധാനമന്ത്രിയുമായ രാജ പര്‍വേസ് അശ്‌റഫാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുച്ഛമായ വരുമാനവും ചെലവുമാണ് തങ്ങളുടെ പാര്‍ട്ടിക്കള്ളതെന്ന് അദ്ദേഹം കമ്മീഷനെ ബോധിപ്പിച്ചു.