Connect with us

Gulf

ഐ എം എഫ് ഫോട്ടോഗ്രാഫി മത്സരവും പ്രദര്‍ശനവും ഏപ്രില്‍ 25 മുതല്‍

Published

|

Last Updated

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) ക്വാളിറ്റി ഗ്രൂപ്പുമായി സഹകരിച്ച് ഫോട്ടോഗ്രാഫി മത്സരവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25, 26, 27 തിയ്യതികളില്‍ എയര്‍പോര്‍ട്ട് റോഡിലെ ക്വാളിറ്റി സെന്ററില്‍ സജ്ജീകരിച്ച പ്രത്യേക ഗ്യാലറിയിലാണ് പ്രദര്‍ശനമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

“ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും” എ പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ പ്രവാസികളായ ഇന്ത്യക്കാരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രദര്‍ശന വിഭാഗത്തിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക പ്രമേയമില്ല. ഒരാള്‍ക്ക് പരമാവധി 3 ചിത്രങ്ങള്‍ വരെ മത്സരത്തിന് അയക്കാം. സിംഗിള്‍ ഫ്രെയിമിലുള്ള ചിത്രങ്ങള്‍ എ-ത്രി വലുപ്പത്തില്‍ മാറ്റ് ഫിനിഷ് പ്രിന്റിലാണ് സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 20നു മുമ്പായി അല്‍ഗാനം ബസ്സ് സ്റ്റേഷനു സമീപമുള്ള വര്‍ത്തമാനം, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപത്രങ്ങളുടെ ഓഫീസുകളിലും സലത്ത ജദീദിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിലും എന്‍ട്രികള്‍ സ്വീകരിക്കും. ചിത്രത്തിന്റെ സോഫ്റ്റ് കോപ്പി സി.ഡിയിലാക്കി നല്‍കുകയോ imfqatar@gmail.com എ ഇ-മെയില്‍ വിലാസത്തില്‍ അയക്കുകയോ വേണം. മത്സരത്തില്‍ പങ്കെടുക്കുവരുടെ വിലാസവും ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. ചിത്രങ്ങള്‍ നല്‍കുന്നത് മത്സരത്തിനാണോ പ്രദര്‍ശന വിഭാഗത്തിലേക്കാണോ എന്ന് അപേക്ഷയോടൊപ്പം സൂചിപ്പിക്കണം.
പ്രഗത്ഭര്‍ ഉള്‍പ്പെടു ജൂറിയായിരിക്കും വിജയികളെ നിര്‍ണയിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000, 1000, 500 റിയാല്‍ ക്യാഷ് പ്രൈസും പ്രശസ്തി ഫലകവും സമ്മാനമായി നല്‍കും. തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുക. പ്രദര്‍ശന വിഭാഗത്തിലേക്ക് ലഭിക്കുന്ന ചിത്രങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ തെരഞ്ഞെടുക്കുന്ന ആദ്യ മൂന്ന് ചിത്രങ്ങള്‍ക്ക് പ്രശസ്തി ഫലകവും സര്‍”ിഫിക്കറ്റുകളും നല്‍കും.
ക്വാളിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ശംസുദ്ദീന്‍ ഒളകര, ഐ എം എഫ് പ്രസിഡണ്ട് റഈസ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ഷെരീഫ് സാഗര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്ക്: 66540876, 70128771.

---- facebook comment plugin here -----

Latest