Connect with us

National

ജനതാ ദള്‍ സ്ഥാനാര്‍ഥികളെ പത്തിന് പ്രഖ്യാപിക്കും

Published

|

Last Updated

ബംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡ നയിക്കുന്ന ജനതാദള്‍-എസ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ ഏപ്രില്‍ 10ന് പ്രഖ്യാപിക്കും. 224 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി അറിയിച്ചു.
170ഓളം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. ദേവെ ഗൗഡയുടെ അംഗീകാരത്തിനായി പട്ടിക സമര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ജനതാദള്‍ -എസ് എന്ന വാദത്തെ കുമാരസ്വാമി തള്ളി. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ കഴിയാത്തതൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസും യഡിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിയും രഹസ്യ ധാരണയിലെത്തിയിട്ടുണ്ടെന്ന് കുമാരസ്വാമി ആരോപിച്ചു.

Latest